
തിരുവനന്തപുരം: ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിനുമെതിരെ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. ഇപിയുടെ പേരിൽ പ്രചരിക്കുന്നത് ഷാഫിയുടെ തിരക്കഥയിൽ രാഹുൽ എഴുതിയ ആത്മകഥയാണെന്ന് പി സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപി എഴുതാത്ത പുസ്തകമാണ് പ്രചരിക്കുന്നതെന്നും ഇപി കൊടുക്കാത്ത തലക്കെട്ടാണെന്നും സരിൻ ചൂണ്ടിക്കാട്ടുന്നു. പുസ്തകം എഴുതാൻ കരാർ പോലും നൽകിയിട്ടില്ലെന്നും സരിൻ പറഞ്ഞു. പാലക്കാട്ട് നാളെ ഇ. പി ആളെ കൂട്ടുമെന്നും സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേ സമയം, ആത്മകഥാ വിവാദം കത്തിനിൽക്കെ ഇപി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. പി സരിന് വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇപി സംസാരിക്കും. സിപിഎം നിർദ്ദേശപ്രകാരമാണ് ഇപി എത്തുന്നത്. ആത്മകഥ തൻ്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിൻ്റെ നിര്‍ണായക നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam