'ഭരണവിരുദ്ധ വികാരമില്ല, ജയിക്കുമെന്ന് ആത്മവിശ്വാസം കൂടിവരുന്നു'; കോൺ​ഗ്രസിൽ നിന്ന് ഇനിയും ആളുകൾ വരുമെന്ന് സരിൻ

Published : Nov 03, 2024, 08:31 AM ISTUpdated : Nov 03, 2024, 08:39 AM IST
'ഭരണവിരുദ്ധ വികാരമില്ല, ജയിക്കുമെന്ന് ആത്മവിശ്വാസം കൂടിവരുന്നു'; കോൺ​ഗ്രസിൽ നിന്ന് ഇനിയും ആളുകൾ വരുമെന്ന് സരിൻ

Synopsis

കൊടകരയും ദിവ്യയും  ഒന്നുമല്ല പാലക്കാട്ടേ വിഷയമെന്ന് പറഞ്ഞ സരിൻ ജയിക്കുമെന്ന ആത്മവിശ്വാസം കൂടിവരുന്നുവെന്നും കൂട്ടിച്ചേർത്തു. 

പാലക്കാട്: ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. കൊടകരയും ദിവ്യയും  ഒന്നുമല്ല പാലക്കാട്ടേ വിഷയമെന്ന് പറഞ്ഞ സരിൻ ജയിക്കുമെന്ന ആത്മവിശ്വാസം കൂടിവരുന്നുവെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ്‌ നേതാവ് സ്വതന്ത്രനായി മത്സരിക്കുന്നത് തനിക്ക് ലഭിക്കേണ്ട ചിഹ്നം തടയാനാണെന്നും സരിൻ ആരോപിച്ചു. എങ്കിലും അത് പ്രശ്നമല്ല.  കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ വരുമെന്നും അങ്ങനെ ആളുകൾ വരുന്നതിന് പിന്നിൽ താനല്ലെന്നും പി സരിൻ വ്യക്തമാക്കി. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം