പനയമ്പാടം അപകടം ദൗർഭാഗ്യകരം;അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത മന്ത്രി, 'ഡ്രൈവർ മദ്യപിച്ചോയെന്ന് പരിശോധിക്കും'

Published : Dec 12, 2024, 06:14 PM ISTUpdated : Dec 12, 2024, 06:18 PM IST
പനയമ്പാടം അപകടം ദൗർഭാഗ്യകരം;അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത മന്ത്രി, 'ഡ്രൈവർ മദ്യപിച്ചോയെന്ന് പരിശോധിക്കും'

Synopsis

പനയമ്പാടത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷണത്തിന് നിര്‍ദേശം നൽകിയെന്നും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും  ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കും

ദില്ലി: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നും കുട്ടികള്‍ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ദില്ലിയിൽ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികള്‍ക്കുനേരെയാണ് ലോറി ഇടിച്ചുകയറിയത്. സംഭവത്തിൽ കര്‍ശനമായ നടപടിയെടുക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്. ദേശീയപാതയിലെ പനയമ്പാടം മേഖലയിലെ റോഡ് അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല.

അങ്ങനെ ലഭിച്ചിരുന്നെങ്കിൽ ബ്ലാക്ക് സ്പോട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നു. മേഖലയിൽ നിരന്തരം അപകടം എന്ന പരാതി തനിക്ക് ലഭിച്ചിട്ടില്ല. തന്നോടല്ല വിഷയം എംഎൽഎ ഉന്നയിച്ചത്. അപകടത്തിൽ അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. ലോറികളിൽ സ്പീഡ് ഗവർണർ ഊരിയിടുന്ന രീതി തുടരുന്നുണ്ട്. ഇതിൽ ശക്തമായ നടപടി ഉണ്ടാകും. നേരത്തെ തീരുമാനിച്ചത് പോലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തും. പനയമ്പാടത്തെ ദാരുണാപകടത്തിന്‍റെ കാരണം അന്വേഷിക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്. അമിത വേഗതയാണോ അപകട കാരണമെന്നും ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും.

റോഡിന്‍റെ അവസ്ഥ സംബന്ധിച്ച് നാട്ടുകാര്‍ പിഡബ്ല്യുഡിക്ക് ഉള്‍പ്പെടെ പരാതി നൽകിയിരിക്കാം. എംഎല്‍എയും വിഷയം ശ്രദ്ധയിൽപ്പെടുത്തി കാണും. എന്തുകൊണ്ടാണ് അപകടമേഖലയിൽ ആവശ്യമായ നടപടിയെടുക്കാൻ വൈകിയതെന്ന കാര്യം ഉള്‍പ്പെടെ ഉദ്യോഗസ്ഥരാണ് പറയേണ്ടത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥലത്ത് പരിശോധന നടത്തും. അപകടം നടക്കുമ്പോള്‍ മാത്രമാണ് ഇത്തരം സ്ഥലങ്ങള്‍ ശ്രദ്ധിക്കുന്നത്.

കണ്ണീരായി പനയമ്പാടം; പാലക്കാട് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറിപാഞ്ഞുകയറി ​4 കുട്ടികൾക്ക് ദാരുണാന്ത്യം

ഈ രീതി മാറി അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്. റോഡുകളിൽ പരിശോധന നടത്തി ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള നടപടിയെടുക്കും. ട്രാഫിക്ക് മുൻകരുതലുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനാകുന്ന മൊബൈൽ ആപ്ലിക്കേഷൻ വൈകാതെ പുറത്തിറക്കും. റോഡിൽ എന്ത് ചെയ്യാൻ പാടുമെന്നും പാടില്ലെന്നും വിശദമാക്കിയുള്ള ആപ്പായിരിക്കും പുറത്തിറക്കുകയെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. പൊതുനിരത്തിൽ റീൽസ് എടുക്കുന്നത് അടക്കം കുറ്റകരമാണെന്നും റീൽസ് എടുക്കാനുള്ള ഇടമല്ല റോഡെന്നും കോഴിക്കോട് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

പനയമ്പാടം സ്ഥിരം അപകട കേന്ദ്രം; ഉണ്ടായത് 55 അപകടങ്ങൾ, 7 മരണം, ആളിക്കത്തി ജനരോഷം, നടുറോഡിൽ പ്രതിഷേധം
 

PREV
click me!

Recommended Stories

സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ
'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി