പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരം ഒത്തുതീർപ്പായി, 3 മുതിർന്ന ഉദ്യോഗസ്ഥർ രാജി വെച്ചു

Published : Sep 03, 2026, 02:44 PM IST
doctors

Synopsis

പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ ഡയറക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ സൗകര്യങ്ങൾ ഒരുക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്

പാലക്കാട്‌: പാലക്കാട്‌ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജ് ഡയറക്ടറുമായി ഹൗസ് സർജന്മാർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാമെന്നും എക്സ് റേ, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തന്നെ സജ്ജമാക്കാം എന്നും ഡയറക്ടർ ഉറപ്പുനൽകിയതോടെയാണ് സമരം ഒത്തുതീർപ്പായത്. അത്യാഹിത വിഭാഗത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഹൗസ് സർജന്മാരുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരികരിക്കാമെന്നും ഡയറക്ടർ ചർച്ചയിൽ ഉറപ്പുനൽകി. ഇതിനിടെ അത്യാഹിത വിഭാഗത്തിന്റെ ശോച്യാവസ്ഥയിൽ ആരോപണ വിധേയരായ മൂന്ന് ഉദ്യോഗസ്ഥർ രാജി സമർപ്പിച്ചു. ക്യാഷ്യാലിറ്റി സൂപ്രണ്ട്, ആർ എം ഒ, അസിസ്റ്റന്റ് ആർ എം ഒ എന്നീ ഉദ്യോഗസ്ഥരാണ് രാജി സമർപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസ്സി വിവാദം: മുൻ കായികമന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി; ചട്ടവിരുദ്ധമെന്ന് കണ്ടെത്തൽ
വാഴക്കാട് സ്വദേശിയായ 21-കാരനെ കാണാനില്ല; സ്‌കൂട്ടര്‍ കൊണ്ടോട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു