
തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും മൂലം താറുമാറായ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. 35 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. ഷൊർണ്ണൂർ - പാലക്കാട് റൂട്ടിൽ ഉടൻ തന്നെ സർവ്വീസ് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ ഷൊർണ്ണൂർ - കോഴിക്കോട് റൂട്ട് പുനസ്ഥാപിക്കാൻ ഇനിയും സമയമെടുക്കും.
നാലാം ദിനം ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനായതിന്‍റെ ആശ്വാസത്തിലാണ് അധികൃതർ. ദില്ലിയിലേക്കുള്ള കേരള എക്സ്പ്രസ് അൽപസമയത്തിനകം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. പാലക്കാട് വഴിയാകും ട്രെയിൻ യാത്ര തുടരുക. ട്രാക്കുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തായാകാതെ ഷൊർണ്ണൂർ - കോഴിക്കോട് റൂട്ടിൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ സാധിക്കില്ല.
35 ട്രെയിനുകൾ ആണ് ഇന്ന് റദ്ദാക്കിയത്. ജനശതാബ്ദി ഷൊർണ്ണൂർ വരെ സർവ്വീസ് നടത്തും. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പന്ത്രണ്ട് മണിയോട് കൂടി ട്രെയിൻ പുറപ്പെടും. സ്പെഷ്യൽ പാസഞ്ചർ സർവ്വീസുകളെക്കാൾ ദീർഘദൂര സർവ്വീസുകൾ പുനസ്ഥാപിക്കാനാണ് ഇപ്പോൾ റെയിൽവേയുടെ ശ്രമം.
12602 മംഗലാപുരം - എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍
12686 മംഗലാപുരം - എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍
56324 മംഗലാപുരം - കോയമ്പത്തൂര്‍
16528 കണ്ണൂര്‍ യശ്വന്ത്പൂര്‍
56604 ഷൊര്‍ണ്ണൂര്‍ കോയമ്പത്തൂര്‍
56323 കോയമ്പത്തൂര്‍ മംഗലാപുരം
16858 മംഗലാപുരം സെൻട്രൽ പുതുച്ചേരി
22610 കോയമ്പത്തൂര്‍ മംഗലാപുരം സെന്‍ട്രല്‍
22609 മംഗലാപുരം സെന്‍ട്രല്‍ കോയമ്പത്തൂര്‍
22607 എറണാകുളം ജംഗ്ഷന്‍ ബനസ് വാടി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
ഗംഗാനഗര്‍ കൊച്ചുവേളി എക്സ്പ്രസ്
കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ് രഥ് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും
നാഗര്‍കോവില്‍ - ഗാന്ധി ധാം എക്സ്പ്രസ് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും
അജ്മീര്‍ - എറണാകുളം മരുസാഗര്‍ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും
ധന്‍ബാദ് - ആലപ്പുഴ എക്സ്പ്രസ് കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കും
തിരുവനന്തപുരം - സില്‍ചാർ എക്സ്പ്രസ് നാഗര്‍കോവില്‍ വഴി തിരിച്ച് വിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam