പാലക്കാട്‌ ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്, പട്ടാമ്പി സ്വദേശി പിടിയിൽ

Published : Nov 16, 2022, 04:10 PM ISTUpdated : Nov 16, 2022, 04:15 PM IST
പാലക്കാട്‌ ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്, പട്ടാമ്പി സ്വദേശി പിടിയിൽ

Synopsis

കഴിഞ്ഞ ദിവസം കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാലക്കാട്‌ : പാലക്കാട്‌ ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്. വെസ്റ്റ് പട്ടാമ്പി സ്വദേശി നൗഷാദിനെ പാലക്കാട്‌ ടൌൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ 48ാം പ്രതിയാണ് നൗഷാദ്. ഗൂഢാലോചന, പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ്. ആകെ 48 പ്രതികലുള്ള കേസിൽ 38 പേർ ഇതോടെ അറസ്റ്റലായി.

കഴിഞ്ഞ ദിവസം കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎഫ്ഐ ഏരിയ പ്രസിഡൻ്റ് അൻസാർ, പട്ടാമ്പി സ്വദേശി അഷറഫ് എന്നിവരാണ് പിടിയിലായത്. എട്ടും പത്തൊമ്പതും പ്രതികളാണ് ഇവർ. ഒളിവിൽ കഴിയവേയാണ് പിടിയിലായത്. ആകെ 45 പ്രതികളുള്ള കേസിൽ ഇതുവരെ 34 പേരാണ് അറസ്റ്റിലായത്. 

ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. 

അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ  വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.

Read More : ശ്രീനിവാസൻ കൊലക്കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് വധ ഭീഷണി, അന്വേഷണം സൈബർ പൊലീസിന് 

PREV
Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു
ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തൽ; 'അറിയാവുന്നതെല്ലാം പറയും'; എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല