പാലാരിവട്ടം മേൽപ്പാലം; കോൺക്രീറ്റ് ഭാഗങ്ങൾ മുറിച്ചു മാറ്റിത്തുടങ്ങി

By Web TeamFirst Published Oct 1, 2020, 10:43 AM IST
Highlights

പാലത്തിനു മുകളിലെ ടാറിംഗ് ഇളക്കി മാറ്റുന്ന പണികൾ അവസാന ഘട്ടത്തിലെത്തിയതോടെയാണ് കോൺക്രീറ്റ് ഭാഗങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങിയത്. ഡിവൈഡറുകളാണ് ആദ്യം മുറിച്ചു മാറ്റുക.

കൊച്ചി: പുതുക്കി പണിയുന്ന പാലാരിവട്ടം മേല്‍പ്പാലത്തിൽ നിന്നും കോൺക്രീറ്റ് മുറിച്ചു മാറ്റുന്ന ജോലികൾ തുടങ്ങി. പാലത്തിനു മധ്യഭാഗത്തുള്ള ഡിവൈഡറാണ് ആദ്യം നീക്കം ചെയ്യുക.

പാലത്തിനു മുകളിലെ ടാറിംഗ് ഇളക്കി മാറ്റുന്ന പണികൾ അവസാന ഘട്ടത്തിലെത്തിയതോടെയാണ് കോൺക്രീറ്റ് ഭാഗങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങിയത്. ഡിവൈഡറുകളാണ് ആദ്യം മുറിച്ചു മാറ്റുക.

പൊടി ശല്യം ഉണ്ടാകാതിരിക്കാൻ വെള്ളം സ്പ്രേ ചെയ്താണ് മുറിക്കുന്നത്. റോഡിലേക്ക് അവശിഷ്ടങ്ങൾ വീഴാതിരിക്കാൻ ബാരിക്കേഡ് സ്ഥാപിക്കും. ഡിഎംആർസിയുടെ നിർദ്ദേശം അനസരിച്ചായിരിക്കും മുറിച്ചു മാറ്റുന്ന അവശിഷ്ടങ്ങൾ നീക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു വേണ്ടി പെരുമ്പാവൂരിലുള്ള കമ്പനിയാണ് പണികൾ നടത്തുന്നത്. നാളെ മുതൽ കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് രണ്ടു മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കും. കഴിഞ തിങ്കളാഴ്ചയാണ് പാലാരിവട്ടം പാലം പൊളിച്ചുമാറ്റുന്നതിനായുള്ള പ്രവർത്തികൾക്ക് തുടക്കമായത്.

click me!