പലസ്തീൻ ഐക്യദാർഢ്യ വിവാദം: 'പരിപാടി നിർത്തിച്ച അധ്യാപകനെതിരെ നടപടി വേണം'; സ്കൂളിലേക്ക് പ്രതിഷേധവുമായി എംഎസ്എഫും എസ്എഫ്ഐയും

Published : Oct 04, 2025, 01:01 PM IST
palestine

Synopsis

പരിപാടി നിർത്തിച്ച അധ്യാപകനെതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കാസർകോട്: കുമ്പള ​ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ വിവാദത്തിൽ എംഎസ്എഫ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. എസ് എഫ് ഐയും പ്രതിഷേധവുമായി സ്കൂളിലേക്കെത്തി. മണിക്കൂറുകളോളം എംഎസ്എഫ് പ്രതിഷേധിച്ചു. സ്കൂളിൽ രാവിലെ പിടിഎ യോ​ഗം നടന്നിരുന്നു. പരിപാടി നിർത്തിച്ച അധ്യാപകനെതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പി ടി എ പ്രസിഡൻ്റ്  എ കെ ആരിഫ് പറഞ്ഞു. രണ്ട് അധ്യാപകർക്ക് എതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തയില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സ്കൂൾ പ്രിൻസിപ്പൽ സിന്ധു വ്യക്തമാക്കി. തിങ്കളാഴ്ച്ച കലോത്സവം വീണ്ടും നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

 

 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ