
പത്തനംതിട്ട: പമ്പയിൽ അരവണ വിൽപന കൗണ്ടർ തുടങ്ങിയത് തന്ത്രിയോട് ആലോചിച്ച ശേഷമാണെന്ന് ദേവസ്വം പ്രസിഡന്റ് എൻ വാസു. ഇത് സംബന്ധിച്ച മറ്റ് പ്രചാരണങ്ങൾ ദുരൂഹ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. സന്നിദാനത്ത് ഭക്തരുടെ എണ്ണം നിയന്ത്രിക്കാൻ ബോർഡിന് താൽപര്യമില്ലെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. ഈ തീർത്ഥാടനകാലത്തെ വരുമാനം 104 കോടി രൂപ കവിഞ്ഞു.
കഴിഞ്ഞ ദിവസമാണ് അപ്പം അരവണ വിതരണ കൗണ്ടർ പമ്പയിൽ പ്രവർത്തനമാരംഭിച്ചത്. സന്നിധാനത്തല്ലാതെ മറ്റൊരു സ്ഥലത്ത് പ്രസാദം വിതരണം ചെയ്യുന്നത് ഇതാദ്യമാണ്. വിമർശനം ശക്തമായതോടെയാണ് ദേവസ്വം പ്രസിഡന്റ് വിശദീകരണവുമായി രംഗത്തെത്തിയത്. തന്ത്രിയോട് ആലോചിച്ച ശേഷമായിരുന്നു തീരുമാനം.
ഈ തീർത്ഥാടനകാലത്തെ വരുമാനം 104 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ വർഷം ഇത് 68 കോടിയായിരുന്നു. ഇത്തവണ കാണിക്കയായി 35 കോടി രൂപയും അപ്പം അരവണ വിൽപനയിലൂടെ 41 കോടി രൂപയും ലഭിച്ചു. ശബരിമലയിലെ വികസനവ പ്രവർത്തനങ്ങൾക്ക് വനഭൂമി ലഭ്യമാക്കാൻ നിയമപരമായി നടപടികൾ സ്വീകരിക്കണമെന്നും എൻ വാസു ആവശ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam