മുനമ്പം വഖഫ് ഭൂമി വിഷയം; ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവമായ ശ്രമം നടക്കുന്നു: പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

Published : Nov 21, 2024, 10:53 AM IST
മുനമ്പം വഖഫ് ഭൂമി വിഷയം; ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവമായ ശ്രമം നടക്കുന്നു: പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

Synopsis

സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാനെ വഖഫ് ബോഡിന് സാധിക്കൂവെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ചന്ദ്രികയിൽ എഴുതിയ ലേഖനത്തിലാണ് റശീദലി തങ്ങളുടെ വിശദീകരണം.

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി വഖഫ് ബോഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. താൻ വഖഫ് ബോഡ് ചെയർമാൻ ആയ സമയത്താണ് വിഷയങ്ങൾക്ക് ആധാരമായ കാര്യങ്ങളെന്ന പ്രചാരണം അതിൻ്റെ ഭാഗമാണ്. സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാനെ വഖഫ് ബോഡിന് സാധിക്കൂവെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ചന്ദ്രികയിൽ എഴുതിയ ലേഖനത്തിലാണ് റശീദലി തങ്ങളുടെ വിശദീകരണം.

വഖഫ് ബോഡ് ചെയർമാൻറെ വ്യക്തിപരമായ നിലപാടുകൾക്ക് പ്രസക്തിയില്ല. നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം സർക്കാർ നിർദേശിച്ച കാര്യങ്ങളാണ് വഖഫ് ബോഡ് അനുവർത്തിച്ചത്. വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന് നിർദേശിച്ചത് വിഎസ് സർക്കാരാണ്. നിസാർ കമ്മീഷൻ നിയമനം തന്നെ അന്ന് വിവാദമായിരുന്നു. വഖഫ് ഭൂമി ഉപയോഗിക്കുന്നവരുടെ നികുതി സ്വീകരിക്കരുത് എന്ന് ബോഡ് സിഇഒ തഹസീൽദാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പിന്നീട് വന്ന ഇടത് സർക്കാർ നിസാർ കമ്മീഷന് വിരുദ്ധമായ നിലപാട് സ്വീകരിച്ചുവെന്നും ലേഖനത്തിൽ പറയുന്നു. 

മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം