സിഎഎ; പ്രക്ഷോഭം ഉണ്ടാകുമെന്ന് സാദിഖലി തങ്ങള്‍

Published : Mar 11, 2024, 10:03 PM IST
സിഎഎ; പ്രക്ഷോഭം ഉണ്ടാകുമെന്ന് സാദിഖലി തങ്ങള്‍

Synopsis

സിഎഎയില്‍ പ്രക്ഷോഭമുണ്ടാകും, തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ പറ്റുമോ എന്ന ശ്രമം ആണ് കേന്ദ്രത്തിന്‍റേത്, തെരഞ്ഞെടുപ്പിൽ അതിനെതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്നും സാദിഖലി തങ്ങള്‍.

മലപ്പുറം: പൗരത്വനിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സിഎഎ പെട്ടെന്ന് നടപ്പാക്കില്ലെന്ന് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം നൽകിയത് ആണ്, അതിനാല്‍ തന്നെ കേന്ദ്ര വിജ്ഞാപനം നിലനിൽക്കാത്തതെന്നും സാദിഖലി തങ്ങള്‍.

സിഎഎയില്‍ പ്രക്ഷോഭമുണ്ടാകും, തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ പറ്റുമോ എന്ന ശ്രമം ആണ് കേന്ദ്രത്തിന്‍റേത്, തെരഞ്ഞെടുപ്പിൽ അതിനെതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്നും സാദിഖലി തങ്ങള്‍.

അല്‍പം മുമ്പാണ് പൗരത്വ നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്. ഇതിന് പിന്നാലെ തന്നെ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുമായി നേതാക്കളും രാഷ്ട്രീയസംഘടനകളും രംഗത്തെത്തി. കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മതവികാരം ഉയര്‍ത്താനുള്ള നീക്കമാണിത്, ബിജെപിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നാണ് സ്റ്റാലിൻ പറഞ്ഞത്. 

Also Read:- പൗരത്വ നിയമ ഭേദഗതി : സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം