സുഹൃത്തുക്കളുമായി സഹകരിക്കാത്തതിലുള്ള വിരോധം, യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് ഉണ്ണി അറസ്റ്റിൽ

Published : May 10, 2026, 12:47 PM IST
panchayat unni alias ratheesh held in murder attempt case

Synopsis

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ

തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു സംഭവം. പഞ്ചായത്തുനട എന്ന സ്ഥലത്തുവച്ച് മുൻവൈരാഗ്യം കാരണം മേനംകുളം സ്വദേശി ലാലുവിനെ അസഭ്യം പറഞ്ഞ്, ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രതിയുടെ സുഹൃത്തുക്കളുമായി ലാലു സഹകരിക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് ഇയാളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. കഴക്കൂട്ടം സ്‌റ്റേഷനിലും തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിലുമായി 18 ആക്രമണക്കേസുകളും പ്രതിക്കെതിരെ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എറണാകുളത്ത് ഡ്രൈവർ കിണറ്റിൽ വീണ് മരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
`ഇത് അൽപ്പത്തരം', തന്റെ പേരിൽ കെസിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റെന്ന് കെ സി ജോസഫ്; എഐസിസിക്ക് പരാതി നൽകി