
തിരുവനന്തപുരം: പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ. കേരള രാഷ്ട്രീയം മലീമസമാകുന്നുവെന്നാണ് പന്ന്യൻ രവീന്ദ്രന്റെ പരാമർശം. പോടാ, ചെറ്റ എന്നീ പദപ്രയോഗങ്ങൾ ചില നേതാക്കൾ നടത്തുന്നുവെന്നും എല്ലാതരം മോശം പദപ്രയോഗങ്ങൾക്കും എതിരാണ് താനെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. രേവന്ത് റെഡ്‌ഢി നടത്തിയതും മോശം പരാമർശമാണ്. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സംബന്ധിച്ച് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ പന്ന്യൻ രവീന്ദ്രൻ പ്രതിപക്ഷ നേതാവ് പിണറായി ആകണോ എന്ന തർക്കത്തിനില്ലെന്നും കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam