പാനൂർ ബോംബ് നിർമാണ കേസ്; 'സംഭവം അറിഞ്ഞ് ഓടിയെത്തിയവരെന്ന് വാദം', 5 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Published : Apr 12, 2024, 06:55 AM IST
പാനൂർ ബോംബ് നിർമാണ കേസ്; 'സംഭവം അറിഞ്ഞ് ഓടിയെത്തിയവരെന്ന് വാദം', 5 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Synopsis

തലശ്ശേരി അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അരുൺ, സബിൻ ലാൽ, അതുൽ, സായൂജ്, അമൽ ബാബു എന്നിവർ ജാമ്യപേക്ഷ നൽകിയത്

കണ്ണൂര്‍: പാനൂർ ബോംബ് നിർമാണക്കേസിൽ അഞ്ച് പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അരുൺ, സബിൻ ലാൽ, അതുൽ, സായൂജ്, അമൽ ബാബു എന്നിവർ ജാമ്യപേക്ഷ നൽകിയത്. ബോംബ് നിർമാണത്തെ കുറിച്ച് അറിവില്ലെന്നും സംഭവം അറിഞ്ഞു ഓടിയെത്തിയവരെന്നുമാണ് പ്രതികളുടെ വാദം.

അതേസമയം, എല്ലാവർക്കും ബോംബ് ഉണ്ടാക്കുന്ന വിവരം അറിയാമായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്‌. ബോംബുകൾ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്ഫോടക വസ്തുക്കൾ എവിടെ നിന്ന് എത്തിച്ചു  എന്നതിൽ കൃത്യമായ സൂചന പൊലീസിന് കിട്ടി എന്നാണ് വിവരം.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും