ശരണിന് ആദിത്യയുടെ സൗഹൃദങ്ങളിൽ സംശയം, മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അധ്യാപിക ആദിത്യയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ

Published : Jun 20, 2026, 06:04 AM IST
adithya suicide case

Synopsis

പാനൂരിലെ അധ്യാപിക ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന്. 28കാരിയുടെ സൗഹൃദങ്ങളിൽ സംശയം പ്രകടിപ്പിച്ചാണ് ഇയാൾ മർദിച്ചതെന്ന് പൊലീസ്

കണ്ണൂർ: പാനൂരിലെ അധ്യാപിക ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 28കാരിയുടെ സൗഹൃദങ്ങളിൽ സംശയം പ്രകടിപ്പിച്ചാണ് ഇയാൾ മർദിച്ചത്. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു യുവതിയെ ആക്രമിച്ചതെന്നും ആദിത്യയെക്കുറിച്ച് ബന്ധുക്കൾക്ക് അയച്ച മോശം സന്ദേശങ്ങളും ആത്മഹത്യക്ക് കാരണമായിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു. ആദിത്യയെ മർദിച്ചെന്ന് ആൺ സുഹൃത്ത് ശരൺ സമ്മതിച്ചു.

വിവാഹ ആലോചനയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പത്തു മാസം മുൻപ് ശരൺ ആദിത്യയെ വിവാഹം ആലോചിച്ചു ചെന്നിരുന്നുവെന്നും പൊലീസ് പറയുന്നു. ആദിത്യയുടെ വീട്ടുകാർക്ക് താല്പര്യം ഇല്ലാത്തതിനാൽ വിവാഹം നടന്നില്ല. എന്നാൽ വീട്ടുകാരറിയാതെ ഇരുവരും സൗഹൃദത്തിലായെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് ശരണിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ കഴിഞ്ഞ് 14നാണ് വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കണ്ണൂർ സർവകലാശാലയിൽ ഗസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കർഷകസംഘം ഭരണവിലാസം സംഘടനയായി, കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടു'; കർഷകസംഘം സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം
പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും