പന്തീരാങ്കാവ് യുഎപിഎ കേസ്; അലനും താഹയും ഇന്ന് ജയിൽ മോചിതരാകും

By Web TeamFirst Published Sep 11, 2020, 6:58 AM IST
Highlights

പാസ്‌പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്. നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ ഇരുവർക്കും പുറത്തിറങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്.

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ കൊച്ചി എൻഐഎ കോടതി ജാമ്യം അനുവദിച്ച അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർ ഇന്ന് ജയിൽ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും കൊച്ചി എൻഐഎ കോടതിയിൽ ഹാജരാകും. 

പാസ്‌പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്. നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ ഇരുവർക്കും പുറത്തിറങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം നവംബർ 1നായിരുന്നു പന്തീരാങ്കാവ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. കേസ് പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

അലനും താഹയും മാവോയിസ്റ്റ് അനുഭാവമുള്ളവർ എന്ന് പറയുമ്പോഴും തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായോ എന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി ആണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.

click me!