പാനൂർ സ്ഫോടനം; 'സമാധാനത്തിന് ഭം​ഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ല'; എംവി ഗോവിന്ദന്‍

Published : Apr 06, 2024, 10:17 AM ISTUpdated : Apr 06, 2024, 10:23 AM IST
പാനൂർ സ്ഫോടനം; 'സമാധാനത്തിന് ഭം​ഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ല'; എംവി ഗോവിന്ദന്‍

Synopsis

പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു. 

കണ്ണൂർ: പാനൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. മരിച്ചയാൾ പാർട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു. ഷിബു ബേബി ജോൺ പറയുന്നത് അസംബന്ധമാണ്. ഒന്നും പറയാനില്ലാത്തതിനാൽ തോന്നിയതു പോലെ പറയുന്നു എന്നും ​ഗോവിന്ദൻ പറഞ്ഞു. 

അതേ സമയം, പാനൂർ സ്ഫോടനത്തിലെ പൊലീസ് അന്വേഷണത്തിനെതിരെ  രൂക്ഷവിമർശനവുമായി യുഡിഎഫ് രം​ഗത്തെത്തി. കേസിലെ പൊലീസ് നടപടികൾ ദുരൂഹമെന്ന് വകടരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിമർശിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് ഷാഫി ആരോപിച്ചു. തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലത്തെത്തണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. എഫ്ഐആറിൽ രണ്ട് പേര് മാത്രം ചേർത്തതിൽ സംശയങ്ങൾ ഉണ്ടെന്നും കെക രമ പറഞ്ഞു. പാനൂരിൽ യുഡിഎഫിന്‍റെ സമാധാന സന്ദേശ യാത്ര തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്