സന്ധ്യയ്ക്ക് യൂസഫലിയുടെ കൈത്താങ്ങ്; മുഴുവൻ കടബാധ്യതയും ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

Published : Oct 14, 2024, 07:45 PM IST
സന്ധ്യയ്ക്ക് യൂസഫലിയുടെ കൈത്താങ്ങ്; മുഴുവൻ കടബാധ്യതയും ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

Synopsis

ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് കൊച്ചിയില്‍ അമ്മയും മക്കളും ദുരിതത്തിലായത്. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കൾക്കുമാണ് ദുരവസ്ഥ ഉണ്ടായത്.

കൊച്ചി: സ്വകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പറവൂരില്‍ പെരുവഴിയിലായ അമ്മയ്ക്കും മകള്‍ക്കും ലുലു ഗ്രൂപ്പിന്‍റെ കൈത്താങ്ങ്. മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ്‌ അറിയിച്ചു. മലപ്പുറം ഫിനാന്‍സിന് മുഴുവന്‍ തുകയും നല്‍കാമെന്നും ഉടന്‍ തന്നെ സഹായം എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് സന്ധ്യയെ അറിയിച്ചിരിക്കുന്നത്.  ഏഷ്യാനെറ്റ് ന്യൂസ് കുടുംബത്തിന്‍റെ ദുരവസ്ഥ പുറം ലോകത്തെ അറിയിച്ചത്.

ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് കൊച്ചിയില്‍ അമ്മയും മക്കളും ദുരിതത്തിലായത്. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കൾക്കുമാണ് ദുരവസ്ഥ ഉണ്ടായത്. ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയായിരുന്നു മൂന്നംഗ കുടുംബം. 2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തത്. 2 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവർ വീട്ടിൽ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്.

വീട്ടിനകത്തെ സാധനങ്ങൾ പോലും എടുക്കാൻ കഴിഞ്ഞില്ല. എന്ത് ചെയ്യണം എന്നറിയാതെ ജപ്തി ചെയ്ത വീടിന് മുന്നിൽ ഇരിക്കുകയാണ് സന്ധ്യയും കുഞ്ഞുങ്ങളും. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വീട്ടിനുള്ളിലെ സാധനങ്ങൾ എടുക്കാൻ അനുവദിക്കാമെന്ന് മണപ്പുറം ഫിനാൻസ് ലീഗൽ ഓഫീസർ അറിയിച്ചു. നിയമപരമായി അത് ചെയ്തു നൽകാമെന്നാണ് സ്ഥാപനം അറിയിച്ചിരിക്കുന്നത്.

അക്കൗണ്ട് വിവരങ്ങള്‍

Sandhya K T
Acc no 40548101051694
Ifsc code KLGB0040548
North paravoor branch
G pay 8590099278

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഭ്യൂഹങ്ങൾ ശക്തം; നാളെ 11 മണിക്ക് വാർത്താ സമ്മേളനം വിളിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ
മൊണാലിസയ്ക്ക് പ്രണയസാഫല്യം: രണ്ട് സ്വതന്ത്ര വ്യക്തികൾ വിവാഹിതരാകുന്നുവെന്ന് എം വി ഗോവിന്ദൻ, ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് മന്ത്രി ശിവൻകുട്ടി