
കണ്ണൂർ: കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുകളിൽ നിന്ന് വീണ് വയോധിക മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ് മരിച്ചത്. 75 വയസായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ നാരായണന് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഓമന. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ഓമന താഴേക്ക് വീണത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
അതിനിടെ കാസർകോടും ഇന്ന് ഒരാൾ മരിച്ചു. കുമ്പളയിലെ പ്ലൈവുഡ് ഫാക്ടറി കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണാണ് മരണം. പയ്യന്നൂർ കേളോത്ത് സ്വദേശി റൗഫാണ് മരിച്ചത്. കുമ്പളയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറി കെട്ടിടത്തിന്റെ നവീകരണ പ്രവർത്തികൾക്കിടെ സ്ലാബ് തകർന്ന് വീണാണ് മരണം സംഭവിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam