പാർലമെന്‍റ് സ്ഥിര സമിതി ചെയർമാന്‍റെ മാസ് എൻട്രി കൊച്ചിയിൽ; ഇൻഡിഗോയുടെ പൈലറ്റ് സീറ്റിൽ രാജീവ് പ്രതാപ് റൂഡി

Published : Jun 28, 2026, 01:51 PM IST
 Rajiv Pratap Rudy

Synopsis

ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്‍റിലെ സ്ഥിരസമിതി ചെയർമാൻ രാജീവ് പ്രതാപ് റൂഡി സ്വയം വിമാനം പറത്തി കൊച്ചിയിലെത്തി. ജെബി മേത്തർ എംപിയുടെ ആവശ്യപ്രകാരം മുല്ലപ്പെരിയാർ വിഷയവും ചർച്ച ചെയ്യും.

ദില്ലി: ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്‍റിലെ സ്ഥിരസമിതി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപി ഇന്നലെ കൊച്ചിയിലെത്തിയത് സ്വയം വിമാനം പറത്തി. ഇൻഡിഗോയുടെ ബെംഗളൂരു- കൊച്ചി വിമാനത്തിലാണ് ഇന്നലെ വൈകിട്ട് രാജീവ് പ്രതാപും സംഘവും എത്തിയത്. ജെബി മേത്തർ എംപി ഉൾപ്പെടെയുള്ള ഏതാനും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു .

മുൻ വ്യോമയാന മന്ത്രി കൂടിയായ രാജീവ് പ്രതാപ് റൂഡി കോമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ള ഏക പാർലമെൻറ് അംഗമാണ്. സ്ഥിരമായി ഇൻഡിഗോ വിമാനങ്ങൾ പറത്താറുണ്ട്. പൈലറ്റ് ലൈസൻസ് നിലനിർത്തുന്നതിനാണ് ഇൻഡിഗോയുമായി ബന്ധപ്പെട്ട അദ്ദേഹം പ്രവർത്തിക്കുന്നത്. എ 320 വിമാനങ്ങൾ പറത്തുന്നതിൽ അദ്ദേഹത്തിന് പ്രാവണ്യമുണ്ട് .

സമിതി ജൂലൈ ഒന്നു വരെ കേരളത്തിൽ ഉണ്ടാകും. മൂന്നാർ, ഇടുക്കി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സ്വച്ഛ് ഭാരത് മിഷൻ, ജൽജീവൻ മിഷൻ തുടങ്ങിയവയുടെ കേരളത്തിലെ പ്രവർത്തന പുരോഗതിയും വിലയിരുത്തും.

പാർലമെന്‍ററി സമിതിയുടെ അജണ്ടയിൽ മുല്ലപ്പെരിയാർ വിഷയവും ഉൾപ്പെടുത്തി. ജെബി മേത്തർ എംപിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി. മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിൻറെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തിൽ ആവശ്യപ്പെടും. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന ആവശ്യവും ചർച്ചയാവും. രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലുള്ള പാർലമെൻററി ഉപസമിതി വിളിച്ചുചേർത്ത യോഗത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒന്നങ്ങോട്ടോ ഇങ്ങോട്ടോ പാളിയാല്‍ റോഡില്‍ ജീവന്‍ പൊലിയും, സ്വിഫ്റ്റ് ഡ്രൈവര്‍ നഫീസിന് പിഴച്ചില്ല; കര്‍ണാടക ആര്‍ടിസി ഡ്രൈവർ ജീവിതത്തിലേക്ക്
ഗൈഡായിരുന്നു ഷിബില്‍, തന്‍റെ കൂടെ വന്നവർ പെട്ടുപോയപ്പോൾ അയാൾ മറ്റൊന്നും ആലോചിച്ചില്ല; പുഴയിൽ കാണാതായ യുവാവിനായ് തെരച്ചിൽ തുടരുന്നു