കാസര്‍കോട്ട് കൊവിഡ് ജാഗ്രത; കര്‍ണാടകയിൽ നിന്നുള്ള പഴം പച്ചക്കറി വാഹനങ്ങൾക്ക് പാസ് നിര്‍ബന്ധം

By Web TeamFirst Published Jul 8, 2020, 2:35 PM IST
Highlights

വാഹനം കൊണ്ടുവരുന്നവര്‍ ഏഴു ദിവസത്തിലൊരിക്കല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹാജരായി ആരോഗ്യ പരിശോധന നടത്തി  സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കാസര്‍കോട്: കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം. അതിര്‍ത്തി കടന്ന് കര്‍ണ്ണാടകയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കാൻ  ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 

അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങൾക്ക് പാസ് ആര്‍ ടി ഒ അനുവദിക്കും. വാഹനത്തിലെ ഡ്രൈവര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ഏഴു ദിവസത്തിലൊരിക്കല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹാജരായി ആരോഗ്യ പരിശോധന നടത്തി മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ആര്‍ടിഒ യുടെ പാസും ഹാജരാക്കുന്ന പച്ചക്കറി പഴം വാഹനങ്ങള്‍ മാത്രമേ അതിര്‍ത്തി കടന്നു പോകാന്‍ അനുവദിക്കുകയുള്ളുവെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്

click me!