സ്ത്രീ സംവരണ സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടു; കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്ക് ഇടിച്ചുതകർത്ത് യാത്രക്കാരൻ

Published : Aug 09, 2026, 12:21 PM IST
shibin

Synopsis

കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. ഇടുക്കി ചെറുതോണി സ്വദേശിയായ യാത്രക്കാരൻ ഷിബിനാണ് ആക്രമണം നടത്തിയത്. ആലപ്പുഴ സ്വദേശി ബിആര്‍ രമേശിന്റെ മൂക്കിൻ്റെ അസ്ഥിയാണ് തകർന്നത്.

കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. ഇടുക്കി ചെറുതോണി സ്വദേശിയായ യാത്രക്കാരൻ ഷിബിനാണ് ആക്രമണം നടത്തിയത്. ബസിന്റെ സ്ത്രീ സംവരണ സീറ്റിലിരുന്ന ഇയാളോട് കണ്ടക്ടർ മാറാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഷിബിന്‍ പുറത്തിറങ്ങി ബസ്സിനു മുൻപിൽ നിൽക്കുകയായിരുന്നു. മാറാൻ ആവശ്യപ്പെട്ടതോടെയാണ് ഷിബിൻ കണ്ടക്ടറെ ആക്രമിച്ചത്. കണ്ടക്ടർ ആലപ്പുഴ സ്വദേശി ബിആര്‍ രമേശിന്റെ മൂക്കിൻ്റെ അസ്ഥിയാണ് തകർന്നത്. കണ്ടക്ടറുടെ പരാതിയിൽ അക്രമിയെ പോലീസ് പിടികൂടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറം സ്ഫോടക വസ്തു കേസില്‍ മുഖ്യസൂത്രധാരന്‍ മഞ്ചേരിയില്‍ അറസ്റ്റില്‍
ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി; `കുഞ്ഞുങ്ങൾ ഉറങ്ങി കിടന്ന മുറിയിൽ വരെ പൊലീസ് പരിശോധിച്ചു'