അടിമുടി സ്മാർട്ട് ആകാൻ റേഷൻ കടകൾ! ഇനി മുതൽ പാസ്പോർട്ടിനും അപേക്ഷിക്കാം, പുതിയ സേവനങ്ങളുടെ ലിസ്റ്റ് ഇങ്ങനെ

Published : Aug 31, 2025, 02:31 PM IST
K Store

Synopsis

കേരളത്തിലെ റേഷൻ കടകൾ 'കെ സ്റ്റോർ' ആയി മാറുന്നു. പാസ്പോർട്ട് അപേക്ഷ, അക്ഷയ സെൻ്റർ സേവനങ്ങൾ എന്നിവ ഇനി റേഷൻ കടകളിൽ ലഭ്യമാകും. ഓണത്തോടെ 14000 റേഷൻ കടകളും കെ സ്റ്റോറുകളാക്കുമെന്ന് മന്ത്രി. 

തിരുവനന്തപുരം: 'കെ സ്റ്റോർ' ആക്കുന്ന റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമ പ്രദേശത്ത് വസിക്കുന്ന സാധാരണക്കാർക്ക് അവശ്യ സേവനങ്ങൾക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീർഘ ദൂര യാത്രകൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. നിലവിൽ 2300 ലധികം കടകൾ കേരളത്തിൽ കെ സ്റ്റോർ ആയി. ഓണം കഴിയുമ്പോൾ 14000 റേഷൻ കടകളും 'കെ സ്റ്റോർ' ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.

ആധാർ സേവനങ്ങൾ, പെൻഷൻ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ CSC സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോർ വഴി ലഭ്യമാക്കും. ആധുനിക സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലടക്കം റേഷൻ കടകൾ കെ- സ്റ്റോർ ആക്കുന്നത് വഴി മൂല്യവർധിത സേവനങ്ങളും, ഉത്പനങ്ങളും നൽകാനുതകും വിധം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതൽ ശക്തമാകും.

ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ കെ-സ്റ്റോർ വലിയ ചലനം സൃഷ്ടിക്കും. 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങൾ കെ-സ്റ്റോർ വഴി നടത്താൻ സാധിക്കും. അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിൻഡറും മിൽമ ഉൽപന്നങ്ങളും കെ-സ്റ്റോർ വഴി ലഭിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മേയർ തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവി രാജേഷ്, തിരുവനന്തപുരം മേയർക്ക് ആശംസ അറിയിച്ച് പിണറായി
പ്രേക്ഷകർക്ക് നന്ദി, വോട്ടെണ്ണൽ ദിനം തൂക്കി ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിംഗിൽ വൻ മുന്നേറ്റം, 142 പോയിന്റുമായി ഒന്നാമത്