
തിരുവനന്തപുരം: വിതുരയിൽ പന്ത്രണ്ട് വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തു.വിതുര സ്വദേശിയും പെൺകുട്ടിയുടെ അയൽവാസിയുമായ 68 വയസ്സുള്ള ബെഞ്ചമിനാണ് പിടിയിലായത്. ഒരുവർഷം മുമ്പായിരുന്ന പെൺകുട്ടിക്ക് നേർക്ക് ലൈംഗികാതിക്രമം ഉണ്ടായത്. കൂട്ടുകാരിയുമായി ബെഞ്ചമിന്‍റെ വീട്ടിലെത്തിയ പെൺകുട്ടിയോട് വീട്ടിൽവച്ച് നഗ്നതാ പ്രദർശനവും പീഡനശ്രമവും നടത്തിയെന്നാണ് കേസ്. സംഭവം പുറത്ത് പറയരുതെന്ന് പാസ്റ്റർ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ പെൺകുട്ടി സഹോദരിയോട് കാര്യം പറഞ്ഞു. കഴിഞ്ഞദിവസം ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിലെത്തി കൗൺസിലിംഗ് നടത്തിയപ്പോഴാണ് അന്നത്തെ പീഡനശ്രമ വിവരം സഹോദരി പുറത്ത് പറഞ്ഞത്. പൊലീസിൽ പരാതി നൽകിയതിനനുസരിച്ച് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്സോയടക്കമുള്ള കുറ്റങ്ങൾ ചുമത്തി പാസ്റ്ററെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam