പത്തനംതിട്ട ജില്ലയിൽ വഴിയോരക്കച്ചവടം നിരോധിച്ചു

By Web TeamFirst Published Jul 28, 2020, 9:29 AM IST
Highlights

സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.  വീടുകൾ കയറിയുള്ള വിൽപന നേരത്തെ നിരോധിച്ചിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ വഴിയോര കച്ചവടം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.  വീടുകൾ കയറിയുള്ള വിൽപന നേരത്തെ നിരോധിച്ചിരുന്നു.

ജില്ലയില്‍ ഇന്നലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, അഞ്ചു പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇതുവരെ ആകെ 1141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 425 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ രണ്ടു പേര്‍ മരിച്ചു.     ആകെ രോഗമുക്തരായവരുടെ എണ്ണം 793 ആണ്.    പത്തനംതിട്ട ജില്ലക്കാരായ 346 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 336 പേര്‍ ജില്ലയിലും, 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

Read Also: കാസർകോട്ട് കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയവർക്ക് രോ​ഗബാധ...

 

click me!