പത്തനംതിട്ട യുഡിഎഫ് ജില്ലാകമ്മിറ്റി ചെയർമാൻ സ്ഥാനം വീണ്ടും കേരള കോൺഗ്രസിന്

Published : Oct 28, 2020, 04:30 PM ISTUpdated : Oct 28, 2020, 04:37 PM IST
പത്തനംതിട്ട യുഡിഎഫ് ജില്ലാകമ്മിറ്റി ചെയർമാൻ സ്ഥാനം വീണ്ടും കേരള കോൺഗ്രസിന്

Synopsis

ജോസ് വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെ ജോസഫ് പക്ഷത്തിൻറെ കയ്യിലുണ്ടായിരുന്ന പത്തനംതിട്ടയിലെ ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട യുഡിഎഫ് ജില്ലാകമ്മിറ്റി ചെയർമാൻ സ്ഥാനം വീണ്ടും കേരള കോൺഗ്രസിന്. കേരള കോൺഗ്രസിലെ വിക്ടർ ടി.തോമസ് ചെയർമാൻ ആകും. ജോസ് വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെ ജോസഫ് പക്ഷത്തിൻറെ കയ്യിലുണ്ടായിരുന്ന പത്തനംതിട്ടയിലെ ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തിരുന്നു. കോൺഗ്രസിലെ എം ഷംസുദ്ദീനെ ചെയർമാനായി പ്രഖ്യാപിക്കുകയും ചെയ്തു. 

എന്നാൽ  കേരള കോൺഗ്രസ് സമ്മർദ്ദത്തിന്റെത്തിന് വഴങ്ങി ഒടുവിൽ കോൺഗ്രസ്, ചെയർമാൻ സ്ഥാനം കേരളാകോൺഗ്രസിന് വിട്ട് നൽകുകയായിരുന്നു. പുതിയ തീരുമാന പ്രകാരം നേരത്തെ ചെയർമാനായി പ്രഖ്യാപിച്ച ഷംസുദ്ദീൻ കൺവീനർ ആകും. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K