പത്തനംതിട്ടയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി ; കണ്ടെത്തിയത് പൊലീസ് തിരിച്ചിലിൽ

Published : Oct 05, 2022, 05:14 PM ISTUpdated : Oct 05, 2022, 05:25 PM IST
പത്തനംതിട്ടയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി ; കണ്ടെത്തിയത് പൊലീസ് തിരിച്ചിലിൽ

Synopsis

റബ്ബർ തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന കുട്ടിയെ പൊലീസ് നടത്തിയ തിരിച്ചലിനിടെയാണ് കണ്ടെത്തിയത്

പത്തനംതിട്ട : പത്തനംതിട്ടയിലെ വയ്യാറ്റുപുഴയിൽ നിന്നും കാണാതായ കുട്ടിയെ കിട്ടി. മീൻകുഴി സ്വദേശി റിജുവിന്റെ മകൻ നെഹ്‌മിയനെയാണ് കണ്ടെത്തിയത്. വീടിന് പുറകിലായുള്ള റബ്ബർ തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന കുട്ടിയെ പൊലീസ് നടത്തിയ തിരിച്ചലിനിടെയാണ് കണ്ടെത്തിയത്. വൈകിട്ട് മൂന്ന് മണി മുതലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായത്. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടൻ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. 

മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ ബലാത്സം​ഗക്കേസിലും പ്രതി; സേനക്ക് നാണക്കേട്

 

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി