യുവതി ആത്മഹത്യ ചെയ്ത സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ, ജീവനൊടുക്കാൻ കാരണം സുഹൈൽ എന്ന് കുറിപ്പ്

Published : Feb 18, 2026, 09:58 AM IST
youth congress leader arrest

Synopsis

35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം14 നാണ് യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനായ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം14 നാണ് യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിരുന്നു. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുണ്ടായിരുന്നത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി സംഘം, ഇടപെട്ട് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി