വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത് രോഗി; കൈ പിടിച്ച് തിരിച്ചു, ആക്രമിച്ച് കടന്നുകളഞ്ഞു

Published : Sep 15, 2024, 08:47 PM ISTUpdated : Sep 15, 2024, 09:49 PM IST
വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത് രോഗി; കൈ പിടിച്ച് തിരിച്ചു, ആക്രമിച്ച് കടന്നുകളഞ്ഞു

Synopsis

ഇതിനിടെ ഇയാൾ കടന്നുകളയുകയും ചെയ്തു. അമ്പലപ്പുഴ പോലീസിൽ പരാതി നൽകിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. 

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടറുടെ നേർക്ക് രോ​ഗിയുടെ കയ്യേറ്റം. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മർദ്ദിച്ചത്. നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ.അജ്ഞലിയ്ക്കാണ് പരിക്കേറ്റത്.

ഷൈജു മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടർ വ്യക്തമാക്കി. നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ എത്തിയത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. ഇതിനിടെ ഇയാൾ കടന്നുകളയുകയും ചെയ്തു. അമ്പലപ്പുഴ പോലീസിൽ പരാതി നൽകിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം