തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച; ചികിത്സയിലിരുന്ന രോഗിയെ കാണാതായി; തിരഞ്ഞ് പൊലീസ്

Published : Jun 11, 2026, 08:52 PM IST
Thiruvananthapuram medical college

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന 60 വയസ്സുകാരനായ കുഞ്ഞുകൃഷ്ണനെ കാണാതായി. രണ്ട് ദിവസം മുൻപ് വാർഡിൽ നിന്നും കാണാതായ ഇദ്ദേഹത്തിനായി മകൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ രോഗിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയെ കാണാതായി. ഒന്നാം വാർഡിൽ ചികിത്സയിലായിരുന്ന 60 വയസ്സുകാരനെയാണ് കാണാതായത്. കൊല്ലം ഇടമൺ പുലരി, അനൂർ പുത്തൻ വീട്ടിൽ കുഞ്ഞുകൃഷ്ണനെയാണ് ആശുപത്രിയിൽ നിന്നും കാണാതായത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ഒന്നാം വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. രണ്ട് ദിവസം മുൻപ് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇദ്ദേഹത്തെ വാർഡിൽ നിന്നും കാണാതായതെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.

കുഞ്ഞുകൃഷ്ണന്റെ മകൻ സുനിൽ കൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. എന്നാൽ രണ്ട് ദിവസമായിട്ടും രോഗിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കേരള പോലീസ് ആക്‌ട് 57-ാം വകുപ്പ് പ്രകാരം 0950/2026 നമ്പറിലായാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. മെഡിക്കൽ കോളേജ് എസ്.ഐ. (ഗ്രേഡ്) അനിൽകുമാർ എസിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുരുഷൻമാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടൽ ആരോപണം പരിശോധന ശക്തമാക്കും, ജീവനക്കാരെ കയ്യേറ്റം ചെയ്താൽ കടുത്ത നടപടിയെന്ന് ഗതാഗതമന്ത്രി
ഭാര്യയുമായി തർക്കിച്ച് വീടുവിട്ടിറങ്ങി, വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളിനെ കാണാനില്ല; അന്വേഷണം തുടരുന്നു