പാവറട്ടിയിലെ എക്സൈസ് കസ്റ്റഡി മരണം; സസ്‌പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഉത്തരവ്

By Web TeamFirst Published Jun 12, 2021, 11:55 AM IST
Highlights

കഞ്ചാവ് കേസിൽ അറസ്റ്റിലായ തിരൂർ സ്വദേശിയായ രഞ്ജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. 2019  ഒക്ടോബർ ഒന്നാം തിയതിയാണ് രഞ്ജിത്തിനെ കസ്റ്റ‍ഡിയിലെടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തുന്നത്.

തൃശ്ശൂർ: തൃശ്ശൂർ പാവറട്ടിയിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സസ്‌പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്. സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉമ്മർ, അനൂപ് കുമാർ, അബ്ദുൽ ജബ്ബാർ, എന്നിവരുൾപ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്. പല ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റി നിയമിച്ചത്. സർവീസിൽ തിരിച്ചെടുക്കണമെന്ന ഇവരുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. 

കഞ്ചാവ് കേസിൽ അറസ്റ്റിലായ തിരൂർ സ്വദേശിയായ രഞ്ജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. 
2019 ഒക്ടോബർ ഒന്നാം തിയതിയാണ് രഞ്ജിത്തിനെ കസ്റ്റ‍ഡിയിലെടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തുന്നത്. ഗുരുവായൂരിൽ വച്ച് രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രം. അനൂപ് കുമാർ, നിധിൻ, അബ്ദുൾ ജബ്ബാർ, ഉമ്മർ, മഹേഷ്, സ്മിബിൻ, ബെന്നി എന്നിവരാണ് പ്രതികൾ. ഇതിൽ അബ്ദുൾ ജബ്ബാർ, ഉമ്മർ, മഹേഷ്, സ്മിബിൻ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മറ്റുള്ളവർക്കെതിരെ അന്യായമായി തടങ്കലിൽ വയ്ക്കൽ, വ്യാജരേഖയുണ്ടാക്കൽ എന്നിവയാണ് ചുമത്തിയത്. 

click me!