'രാഷ്ട്രീയമില്ല, വർഷങ്ങളായുള്ള ആഗ്രഹം'; ക്ഷേത്ര ദർശനത്തിനും ആയുർവേദ ചികിത്സയ്ക്കുമായി പവൻ കല്യാണ്‍ കേരളത്തിൽ

Published : Feb 12, 2025, 02:14 PM IST
'രാഷ്ട്രീയമില്ല, വർഷങ്ങളായുള്ള ആഗ്രഹം'; ക്ഷേത്ര ദർശനത്തിനും ആയുർവേദ ചികിത്സയ്ക്കുമായി പവൻ കല്യാണ്‍ കേരളത്തിൽ

Synopsis

രാഷ്ട്രീയമല്ല, വർഷങ്ങളായുള്ള ആഗ്രഹമാണ് കേരള, തമിഴ്നാട് എന്നിവിടങ്ങളിലെ മുരുകൻ ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്നതെന്ന് പവൻ കല്യാണ്‍

കൊച്ചി: രണ്ട് ദിവസത്തെ ക്ഷേത്ര ദർശനത്തിന് കേരളത്തിൽ എത്തി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ചോറ്റാനിക്കര കുരീക്കാട് അഗസ്ത്യാശ്രമത്തിൽ എത്തി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ആയുർവേദ ചികിത്സയും കഴിഞ്ഞാണ് മടങ്ങിയത്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകും. നാളെ തിരുവല്ലം പരശുരാമ ക്ഷേത്ര ദർശനവും കഴിഞ്ഞ് മടങ്ങും. കേരള സന്ദർശനം രാഷ്ട്രീയമല്ല, ആത്മീയമാണെന്ന് ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാഷ്ട്രീയമല്ല, വർഷങ്ങളായുള്ള ആഗ്രഹമാണ് കേരള, തമിഴ്നാട് എന്നിവിടങ്ങളിലെ മുരുകൻ ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്നത്.  നട്ടെല്ലിന് ക്ഷതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ക്ഷേത്ര ദർശനത്തോട് ഒപ്പം വൈദ്യോപദേശം തേടാനാണ് കേരളത്തിൽ അഗസ്ത്യാശ്രമത്തിൽ എത്തിയത്.  സന്ദർശത്തിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങൾ ഇല്ലെന്നും പവൻ കല്യാണ്‍ പറഞ്ഞു. 

തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും ക്ഷേത്രങ്ങളിൽ നിന്നും പണം തട്ടിയെടുക്കാൻ ഇത്തരം ശ്രമങ്ങൾ മനുഷ്യർ നടത്തരുതെന്നും പവൻ കല്യാണ്‍ പ്രതികരിച്ചു. താങ്ങാൻ പറ്റാതെ വന്നപ്പോഴാണ് പ്രതികരിച്ചത്. പുഷ്പ റിലീസുമായി ബന്ധപ്പെട്ട അല്ലു അർജുന്‍റെ അറസ്റ്റും നിർഭാഗ്യകരമായ സംഭവമാണ്. ഇനിയൊരിക്കലും സംഭവിക്കാൻ പാടില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ താരങ്ങൾ അനുകമ്പയോടെയും മനുഷ്യത്വപരമായും പെരുമാറണമെന്നും പവൻ കല്യാണ്‍ പ്രതികരിച്ചു.

 
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് എണ്ണൽ പൂർത്തിയാക്കി എസ്ബിഐ; ലഭിച്ചത് 5.04 കോടി രൂപയും 2 കിലോ സ്വർണവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു
'കോർപ്പറേഷൻ കറവപ്പശുവല്ല, അഴിമതി അനുവദിക്കില്ല'; ഉദ്യോഗസ്ഥർക്ക് നിർദേശവുമായി വിവി രാജേഷ്