പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ, ചോദ്യം ചെയ്യുന്നതായി പൊലീസ്

Published : Mar 29, 2024, 06:58 PM ISTUpdated : Mar 29, 2024, 07:23 PM IST
പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ, ചോദ്യം ചെയ്യുന്നതായി പൊലീസ്

Synopsis

സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 

കണ്ണൂർ: പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയെ ആണ് കസ്റ്റ‍ഡിയിലെടുത്തിരിക്കുന്നത്. ഇയാൾ ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേ സമയം ഇയാളാണോ അതിക്രമം നടത്തിയത് എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 

നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്‍റെയും ഒ. ഭരതന്‍റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംശയം തോന്നിയവർ നിരീക്ഷണത്തിലാണ്.  ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്കെന്നാണ് നിലവിൽ നിഗമനം. ലാബ് പരിശോധനാ ഫലം വന്നാൽ വ്യക്തത വരും. ഡോഗ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നായ ചെന്ന് നിന്നത് ബീച്ചിലാണ്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. തുടർന്നാണ് ഇപ്പോൾ ഒരാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

സ്മൃതികുടീരങ്ങൾക്ക് നേരെ അതിക്രമം; പാർട്ടി പ്രവർത്തകരോട് സംയമനം പാലിക്കാൻ എംവി ഗോവിന്ദൻ; അപലപിച്ച് കോൺഗ്രസും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഐക്യം തകര്‍ക്കാൻ ആസൂത്രിത ശ്രമം, ഉമര്‍ ഫൈസി മുക്കം ഗുണ്ടയെപോലെ പെരുമാറുന്നു'; വിമർശനവുമായി പി എ ജബ്ബാര്‍ ഹാജി
നെയ്യാറ്റിൻകരയിലെ ഒന്നരവയസുകാരന്റെ മരണം: കൃഷ്ണപ്രിയയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ; 'കൈ ഒടിഞ്ഞതിലും അന്വേഷണം വേണം'