പി.സി.ചാക്കോയെ എൻ.സി.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു

By Web TeamFirst Published May 19, 2021, 2:44 PM IST
Highlights

എൻസിപിക്ക് കിട്ടിയ മന്ത്രിസ്ഥാനം രണ്ടരവ‍ർഷം വീതം പങ്കിട്ടു കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. അടുത്ത അഞ്ചു വർഷവും എ.കെ.ശശീന്ദ്രൻ തന്നെയാകും പാർട്ടി പ്രതിനിധിയായ മന്ത്രിസഭയിൽ ഉണ്ടാവുക. 

തിരുവനന്തപുരം: കോൺ​ഗ്രസ് വിട്ടു വന്ന മുൻനേതാവ് പി.സി.ചാക്കോയെ എൻസിപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. നിലവിലെ സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റ‍ർക്ക് പകരമായാണ് പി.സി.ചാക്കോയെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാ‍ർ നിയമിച്ചിരിക്കുന്നത്. 

രണ്ടാം പിണറായി സ‍ർക്കാരിൽ പാർട്ടിക്ക് വകുപ്പ് മാറ്റി നൽകിയത്തിൽ തെറ്റില്ലെന്ന് മാധ്യമങ്ങളെ കണ്ട പിസി ചാക്കോ പറഞ്ഞു. മെച്ചപ്പെട്ട വകുപ്പാണ് എൻസിപിയ്ക്ക് ലഭിച്ചത്. വനം വകുപ്പ് പ്രാധാന്യമുള്ള വകുപ്പാണത്. വനം വകുപ്പ് ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്നും പി.സി.ചാക്കോ പറഞ്ഞു. 

എൻസിപിക്ക് കിട്ടിയ മന്ത്രിസ്ഥാനം രണ്ടരവ‍ർഷം വീതം പങ്കിട്ടു കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. അടുത്ത അഞ്ചു വർഷവും എ.കെ.ശശീന്ദ്രൻ തന്നെയാകും പാർട്ടി പ്രതിനിധിയായ മന്ത്രിസഭയിൽ ഉണ്ടാവുക. കോൺ​ഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ എൻ.സി.പിയിലേക്ക് എത്തുമെന്നും മാണി സി കാപ്പനെ തിരിച്ചെടുക്കുന്നതിൽ ചർച്ചയില്ലെന്നും പി.സി.ചാക്കോ വ്യക്തമാക്കി. എൽഡിഎഫിൽ തുടരണമെന്ന എൻസിപി നിലപാടിന് വിരുദ്ധമായാണ് കാപ്പൻ പ്രവർത്തിച്ചതെന്നും പിസി ചാക്കോ ചൂണ്ടിക്കാട്ടി. 

click me!