'എന്നെയെങ്ങനെ പ്രതിയാക്കും? പറഞ്ഞത് സ്വപ്ന എഴുതി നൽകിയ കാര്യം മാത്രം': പിസി ജോർജ് 

Published : Jun 09, 2022, 12:02 PM IST
'എന്നെയെങ്ങനെ പ്രതിയാക്കും? പറഞ്ഞത് സ്വപ്ന എഴുതി നൽകിയ കാര്യം മാത്രം': പിസി ജോർജ് 

Synopsis

'സ്വപ്ന തനിക്ക് ഏൽക്കേണ്ടി വന്ന പീഡനം എന്നോട് പറഞ്ഞു. അത് മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് ഞാൻ ചെയ്തത്'.

കോട്ടയം: സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിലിൽ തന്നെ കേസിൽ പ്രതിയാക്കാനാകില്ലെന്ന് പിസി ജോർജ്. സ്വപ്ന എഴുതി നൽകിയ കാര്യം മാത്രമാണ് താൻ പറഞ്ഞതെന്ന വാദമാണ് പിസി ജോർജ് ഉന്നയിക്കുന്നത്. പ്രസ്താവനക്ക് എതിരെ കേസ് എടുക്കാൻ ആണേൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ലെന്നും ഇങ്ങനെ കേസ് എടുക്കാനണേൽ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണമെന്നും പിസി ജോർജ് ചോദിച്ചു. സ്വപ്ന തനിക്ക് ഏൽക്കേണ്ടി വന്ന പീഡനം എന്നോട് പറഞ്ഞു. അത് മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് ഞാൻ ചെയ്തത്. ജയിൽ ഡിജിപി അജികുമാർ സ്വപ്നയെ ഭീഷണിപ്പെടുത്തി, ചവിട്ടി, ക്രൂരമായി ഉപദ്രവിച്ചു. മാനസികമായി അപമാനിച്ചുവെന്നാണ് സ്വപ്ന പറഞ്ഞത്. ഇതാണ് താൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും പിസി ജോർജ് ചോദിച്ചു. 

വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്റെ ഫോണിൽ എന്ത്? ഫോറൻസിക് പരിശോധനക്ക് അയക്കും

ഇഡിയോട് സഹകരിച്ചാൽ ഉപദ്രവിക്കുമെന്ന് സ്വപ്നയെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പേര് പറയരുത് എന്നും സ്വപ്നയോട് പറഞ്ഞു. സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തുകയാണ്. ജയിയിൽ കിടന്നപ്പോൾ ഭീഷണി ഉള്ളത് കൊണ്ടാണ് സ്വപ്‌നക്ക് സത്യം മുഴുവൻ പറയാൻ ആകാഞ്ഞത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനം ചൂണ്ടിക്കാട്ടി ഗവർണക്ക് പരാതി നൽകുമെന്നും പിസി ജോർജ് പറഞ്ഞു. സ്വപ്നയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. എച്ച് ആർഡിഎസ് തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് ഞാനാണ്. അതിന്റെ ഉദ്യോഗസ്ഥൻ ജയകൃഷ്ണൻ വീട്ടിൽ വന്നിരുന്നു. ആദ്യം സ്വപ്നയെ ഫോണിൽ വിളിച്ചിട്ട് എടുത്തിരുന്നില്ല. പിന്നീട് എച്ച് ആർഡിഎസ് ഓഫീസിൽ ബന്ധപ്പെട്ടപ്പോഴാണ് സ്വപ്ന ഫോൺ എടുക്കാൻ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്നയാൾ വന്ന് കണ്ടു, ഭീഷണിപ്പെടുത്തി..', ഹർജിയിൽ സ്വപ്ന
 

PREV
Read more Articles on
click me!

Recommended Stories

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി