സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് പ്രത്യേക അദാലത്ത്; കേരളത്തിൽ നിന്നുള്ള 1,686 കേസുകൾ പരിഗണനയിൽ

Published : May 01, 2026, 09:44 PM IST
pecial lok adalat in supreme court to settle pending cases

Synopsis

സുപ്രീം കോടതിയിൽ വർഷങ്ങളായി നിലനിൽക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനായി ഓഗസ്റ്റ് 21, 22, 23 തീയതികളിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും

കൊച്ചി: സുപ്രീം കോടതിയിൽ വർഷങ്ങളായി നിലനിൽക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനായി ഓഗസ്റ്റ് 21, 22, 23 തീയതികളിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. കേരളത്തിൽ നിന്നുള്ള 1,686 കേസുകളാണ് നിലവിൽ അദാലത്തിലൂടെ പരിഗണിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ 451 കേസുകൾ വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ടവയാണ്. സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും കക്ഷികളായ 591 കേസുകളും ഉൾപ്പെട്ടിട്ടുണ്ട്. കേസുകൾക്ക് പരിഹാരം കാണുന്നതിനായി ആദ്യം മധ്യസ്ഥ ചർച്ച നടത്തും. ഇതിനായി പ്രത്യേക മധ്യസ്ഥരെയും നിയോഗിക്കും.

മധ്യസ്ഥ ചർച്ചയിൽ ഇരു പക്ഷവും ധാരണയിലെത്തുകയാണെങ്കിൽ പ്രത്യേക അദാലത്തിലൂടെ കേസ് തീർപ്പാക്കും. കേസുകളുടെ വിശദാംശങ്ങൾ മേയ് 31 വരെ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. സുപ്രീം കോടതിയുടെയും കെൽസയുടെയും വെബ്സൈറ്റുകൾ വഴി അപേക്ഷ നൽകാം.

വെബ്സൈറ്റ്: sskvwww.sc.gov.in, kelsa.keralacourts.in ഇ-മെയിൽ: [speciallokadalat2026@sci.nic.in](mailto:speciallokadalat2026@sci.nic.in)

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലേഹ്യത്തിലുൾപ്പെടെ കലർത്തി വിൽപ്പന, പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി, പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
ഇറാൻ യുദ്ധത്തിനിടെ ട്രംപിന്റെ മാനസിക നിലയെച്ചൊല്ലി തർക്കം; കോൺഗ്രസ് ഹിയറിംഗിൽ സാറ ജേക്കബിന് നേരെ പൊട്ടിത്തെറിച്ച് പീറ്റ് ഹെഗ്സെത്ത്