Latest Videos

വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയില്ല, ഉദ്യോഗസ്ഥന് പിഴ

By Web TeamFirst Published Sep 9, 2022, 3:42 PM IST
Highlights

സൈക്കോളജി വിഭാഗം മുൻ മേധാവി ഡോ. ഇമാനുവൽ തോമസിന്‍റെ അപ്പീലാണ് നടപടി. 

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നൽകാത്ത ഉദ്യോഗസ്ഥന് പിഴ. സംസ്ഥാന വിവരാവകാശ കമ്മീഷനാണ് കേരള സർവ്വകലാശാല ജോയിന്‍റ് രജിസ്ട്രാറർ പി രാഘവന് പിഴ ചുമത്തിയത്. 25,000 രൂപ പിഴ അടയ്ക്കാൻ വിവരാവകാശ കമ്മീഷൻ അംഗമായ ഡോ. വിവകാനന്ദനാണ് ഉത്തരവിട്ടത്. സർവ്വകലാശാല സൈക്കോളജി വിഭാഗം മുൻ മേധാവി ഡോ. ഇമ്മാനുവൽ തോമസ് നൽകിയ അപ്പീലാണ് നടപടി. ഇമ്മാനുവൽ തോമസിന് കേരള സർവ്വകലാശാല ക്യാമ്പസിൽ പ്രവേശിക്കുന്നത് വിലക്കി രജിസ്ട്രാറർ ഉത്തരവിറക്കിയിരുന്നു.

കേരള സർവ്വകലാശാലയിലെ സൈക്കോളജി വിഭാഗത്തിലെ ഒരു അധ്യാപകനെതിരായ വിദ്യാർത്ഥി സമരത്തെ തുടർന്നാണ് ഉത്തരവിറങ്ങിയത്. ഈ ഉത്തരവിന് പിന്നിലെ കാരണങ്ങള്‍ തേടിയാണ് ഇമ്മാനുവൽ വിവരാവകാശ നിയമപ്രകാരം 11 ചോദ്യം ചോദിച്ചത്. ഇതിന് മതിയായ മറുപടി നൽകാത്തതിനാണ് ശിക്ഷാ നടപടി. അധ്യാപകനെ വിലക്കിയ ഉത്തരവ് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി.

കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലിടിച്ചു, തമിഴ്നാട്ടില്‍ 4 മലയാളികള്‍ മരിച്ചു

തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ കാറും ബസും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ചെറുമകന്‍റെ മുടികളയാൻ പളനിയിലേക്ക് പോയ 11 അംഗ സംഘം സഞ്ചരിച്ച ഇന്നോവയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം നാളെ നാട്ടിലെത്തിക്കും.

കുര്യാത്തി റൊട്ടിക്കട സ്വദേശി അശോകൻ, ഭാര്യ ശൈലജ, കൊച്ചുമകൻ ഒന്നരവയസുള്ള ആരവ്, അശോകന്‍റെ മകൻ അഭിജിത്തിന്‍റെ അമ്മായിയമ്മ ജയ എന്നിവരാണ് മരിച്ചത്.. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച് ടയര്‍ പൊട്ടിത്തെറിച്ച് പലതവണ കീഴ്മേൽ മറിഞ്ഞ് എതിരേ വന്ന ബസില്‍ കാര്‍ ഇടിച്ചെന്നാണ് പ്രാഥമിക  നിഗമനം. ആരവിന്‍റെ മുടി കളയാൻ പളനിയിലേക്ക് 11 അംഗ സംഘം യാത്ര തിരിച്ചത് ഇന്നലെ രാത്രി ഒമ്പതരയോടെ ഇന്നോവ ടാക്സിയിലാണ്. 

അഭിജിത്തിനും ഭാര്യ സംഗീതയ്ക്കും മൂന്നരവര്‍ഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്. അമ്പലങ്ങളില്‍ അന്നദാനവും നേര്‍ച്ചയും നടത്തി കാത്തിരുന്നു കിട്ടിയ മകന്‍റെ മുടി കളയാൻ പളനിയിൽ കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. അപകട വിവരമറിഞ്ഞ് ബന്ധുക്കൾ ദിണ്ഡികലിലേക്ക് തിരിച്ചു.  പരിക്കേറ്റ മറ്റ് ഏഴുപേരുടെ നില ഗുരുതരമല്ല.

 

click me!