ബ്രഹ്മപുരം പ്ലാന്‍റിലേക്കെത്തിയ ലോറികൾ തടഞ്ഞ് നാട്ടുകാർ; താക്കോൽ പിടിച്ചുവാങ്ങി

By Web TeamFirst Published Feb 28, 2019, 10:59 PM IST
Highlights


അടിസ്ഥാനസൌകര്യങ്ങൾ ഉറപ്പിക്കാതെ ഇനി ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ട് വരില്ലെന്ന നിലപാട് കോർപറേഷൻ എടുത്തിരുന്നു. ഇത് ലംഘിച്ചതിനാലാണ് വാഹനങ്ങൾ തടഞ്ഞതെന്ന് നാട്ടുകാർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലേക്ക് മാലിന്യവുമായെത്തിയ വാഹനങ്ങൾ സമീപവാസികൾ തടഞ്ഞു.  കൊച്ചി കോർപറേഷന്‍റെ മാലിന്യവുമായെത്തിയ വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പത്തോളം വാഹനങ്ങൾ വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് നാട്ടുകാർ തടഞ്ഞത്. ആളുകൾ റോഡിൽത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. 

അടിസ്ഥാനസൌകര്യങ്ങൾ ഉറപ്പിക്കാതെ ഇനി ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ട് വരില്ലെന്ന നിലപാട് കോർപറേഷൻ എടുത്തിരുന്നു. ഇത് ലംഘിച്ചതിനാലാണ് വാഹനങ്ങൾ തടഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. 

കഴിഞ്ഞ ദിവസം ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ തീ പിടിത്തമുണ്ടായതിനെത്തുടർന്ന് മാലിന്യ നിർമാർജനം ഏകദേശം നിലച്ച മട്ടായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളെത്തിയാൽ വാഹനം തടയുമെന്ന് പറഞ്ഞ നാട്ടുകാർ മാലിന്യവുമായെത്തിയ ലോറിയുടെ താക്കോലടക്കം പിടിച്ച് വാങ്ങിയിരുന്നു. 

click me!