നൂറ്റാണ്ടിലെ ആകാശ വിസ്‍മയം കണ്ട് കേരളം; വിദേശ ശാസ്ത്ര പ്രതിനിധ സംഘം കാസര്‍കോട്

By Web TeamFirst Published Dec 26, 2019, 10:32 AM IST
Highlights

വിദ്യാര്‍ത്ഥികളും വിദേശത്ത് നിന്ന് വന്ന ശാസ്ത്ര പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടക്കം നിരവധി പേരാണ്  വലയഗ്രഹണം കാണാനായി ഇവിടെ എത്തിയിരുന്നത്. 

കാസര്‍കോട്: പൂര്‍ണ വലയഗ്രഹണം കണ്ടതിന്‍റെ സന്തോഷത്തിലാണ് കാസര്‍കോട്ടെ ജനങ്ങള്‍. കേരളത്തില്‍ ആദ്യം വലയഗ്രഹണം കണ്ടത് കാസര്‍കോട്ടെ ചെറുവത്തൂരിലാണ്. വലയഗ്രഹണം കാണുന്നതിനായി നിരവധി സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. വിദ്യാര്‍ത്ഥികളും വിദേശത്ത് നിന്ന് വന്ന ശാസ്ത്ര പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടക്കം നിരവധി പേരാണ്  വലയഗ്രഹണം കാണാനായി ഇവിടെ എത്തിയിരുന്നത്. 

"

ജീവിതത്തില്‍ ആദ്യമായി വലയഗ്രഹണം കാണാന്‍ കഴിഞ്ഞതിന്‍റെ സന്തോഷമായിരുന്ന ആളുകള്‍ക്ക്. വലയഗ്രഹണത്തെ കുറിച്ചുള്ള അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും മാറ്റുന്നതിനായി കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ശാസ്ത്രാവബോധ ക്ലാസുകള്‍ ഉണ്ടായിരുന്നു. വലയഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാന്‍ പാടില്ല തുടങ്ങിയ തെറ്റിദ്ധാരണകള്‍ ഒക്കെ മാറ്റാന്‍ കഴിഞ്ഞതായി ഇവിടെ എത്തിയവര്‍ പറയുന്നു. 



 

click me!