
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കേണ്ടിയിരുന്ന ജനുവരി 31ലെ പീപ്പിള്‍ സമ്മിറ്റ് മാറ്റിവച്ചതായി അധികൃതര്‍. ചന്ദ്രശേഖര്‍ ആസാദിന്‍റെ മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് ഫെബ്രുവരി 7 ലേക്കാണ് പരിപാടി മാറ്റിയിരിക്കുന്നത്. ചന്ദ്രശേഖർ ആസാദ് പൂർണ്ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാൽ ഡോക്ടർ ഒരു ദിവസം കൂടി വിശ്രമം ആവശ്യപ്പെടുകയായിരുന്നു. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇക്കാര്യം ഭീം ആർമി പാർട്ടിയുടെ ദേശീയ കോഡിനേറ്റർ ഖുശ് അംബേദ്കർവാടി കോഴിക്കോട് എത്തി ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി നേതൃത്വത്തിനൊപ്പം പത്രസമ്മേളനം വിളിച്ച് വിശദീകരിച്ചു. മുന്‍ മന്ത്രിയും ലീഗ് നേതാവുമായ ഡോ എം കെ മുനീര്‍ ഇക്കാര്യം തന്‍റെ ഫേസ്ബുക്ക് പേജിലൂടെയും വ്യക്തമാക്കി. ഫെബ്രുവരി 7 ലെ സമ്മേളനത്തിന്റെ വേദിക്കും സമയത്തിനും യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം അറിയിച്ചു.
എം കെ മുനീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ചന്ദ്രശേഖർ ആസാദ് പങ്കെടുക്കേണ്ടിയിരുന്ന ജനുവരി 31( നാളത്തെ ) 'പീപ്പിൾ സമ്മിറ്റ്' സാഹോദര്യ സമ്മേളനം അദ്ദേഹത്തിന്റെ മോശമായ ആരോഗ്യസ്ഥിതിയെ തുടർന്ന് ഫെബ്രുവരി 7 ലേക്ക് മാറ്റിയിരിക്കുന്നു.
ചന്ദ്രശേഖർ ആസാദ് പൂർണ്ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാൽ ഡോക്ടർ ഒരു ദിവസം കൂടി വിശ്രമം ആവശ്യപ്പെടുകയായിരുന്നു. ഭീം ആർമി പാർട്ടിയുടെ ദേശീയ കോഡിനേറ്റർ ഖുശ് അംബേദ്കർവാടി കോഴിക്കോട് നടക്കാവിലെ എം ഇ എസ് വിമൻസ് കോളേജിലെത്തി ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി നേതൃത്വത്തിനൊപ്പം പത്രസമ്മേളനം വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചു.
ഫെബ്രുവരി 7 ലെ സമ്മേളനത്തിന്റെ വേദിക്കും സമയത്തിനും യാതൊരു മാറ്റവുമില്ല. കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും. എല്ലാ ജനങ്ങളും പ്രവർത്തകരും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്നു അഭ്യർത്ഥിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam