
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് (Secretariat) മുന്നിൽ കവർച്ചാ കേസ് പ്രതികളുടെ ആത്മഹത്യാ ശ്രമം. നിലമ്പൂരിൽ യുവാവിനെ ആക്രമിച്ച് മൂന്നുലക്ഷം രൂപ കവർന്ന കേസിലെ പ്രതികളായ മൂന്നു യുവാക്കളാണ് പൊലീസിന് മുമ്പില്‍ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവരാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
ഏറെ നേരം ആത്മഹത്യാ ഭീഷണിമുഴക്കിയവർ തീകൊളുത്താൻ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. ഫയർഫോഴ്സെത്തി ഇവരുടെ ശരീരത്ത് വെള്ളമൊഴിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും കൻോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിലെടുത്തു. ഷൈബിൻ മുഹമ്മദ് എന്നയാളില്‍ നിന്നും വധഭീഷണിയുണ്ടെന്നും കള്ളക്കേസിൽ കുരുക്കാൻ ശ്രമിക്കുകയാണെന്നും ഇവർ കൻോണ്‍മെന്‍റ് പൊലിസിനോട് പറഞ്ഞു. വിശദമായ പരിശോധനയിലാണ് ഇവർ അഞ്ചുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് വ്യക്തമായത്.
നിലമ്പൂർ പൊലീസ് അന്വേഷിക്കുന്ന മൂന്നു ലക്ഷം രൂപയുടെ കവർച്ച കേസിലെ പ്രതികളാണിവർ. ഇവർക്കൊപ്പമുള്ള ഒരാളെ നിലമ്പൂർ പൊലീസ് പിടികൂടിയിരുന്നു. ഇവർക്ക് സംരക്ഷണം നൽകിയിരുന്ന ഷൈബിൻ മുഹമ്മദുമായി ഇപ്പോള്‍ തെറ്റിയെന്ന് പൊലീസ് പറയുന്നു. വീടുകയറി ആക്രമിച്ചതിന് ഷൈബിൻ ഇവക്കെതിരെ കേസും നൽകിയിട്ടുണ്ട്. ഇവരെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ആത്മഹത്യ നാടകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam