പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ

Web Desk   | Asianet News
Published : Oct 31, 2020, 11:58 AM IST
പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ

Synopsis

കേസിൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രേഖകൾ സർക്കാർ നൽകുന്നില്ല. ഇക്കാര്യങ്ങൾ സിബിഐ സുപ്രീംകോടതിയെ അറിയിക്കും.

ദില്ലി: പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ. കേസിൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രേഖകൾ സർക്കാർ നൽകുന്നില്ല. ഇക്കാര്യങ്ങൾ സിബിഐ സുപ്രീംകോടതിയെ അറിയിക്കും.

അന്വേഷണത്തിന്റെ ഭാ​ഗമായി 34 പേരുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചു. സാക്ഷികളിൽ ചിലരുടെ മൊഴി രേഖപ്പെടുത്തി. സിബിഐ സത്യവാങ്മൂലം ഇന്നോ തിങ്കളാഴ്ചയോ ഫയൽ ചെയ്യും. ചൊവ്വാഴ്ച സിബിഐ നിലപാട് സുപ്രീംകോടതി പരിശോധിക്കും. 

PREV
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്