സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ്റെ അറസ്റ്റിന് അനുമതി, പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ചിൻ്റെ അപേക്ഷ കോടതി അം​ഗീകരിച്ചു.

Published : Nov 10, 2026, 06:53 PM IST
BLM CHAIRMAN

Synopsis

നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വീണ്ടും അറസ്റ്റിനാണ് കോടതി അനുമതി നൽകിയത്. മുൻകൂർ നോട്ടീസ് വേണമെന്ന ഉത്തരവ് നേരത്തെ എടുത്ത കേസിൽ ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കോഴിക്കോട്. സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ ആ‍ർ പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകി. ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷയാണ് കോടതി അംഗീകരിച്ചത്. നടക്കാവ് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് ഇപ്പോൾ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി. അറസ്റ്റിനോ ചോദ്യം ചെയ്യലിനോ മുൻ‌കൂർ നോട്ടീസ്‌ നൽകണമെന്ന എന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിധി കോഴിക്കോട്ടെ കേസിൽ ബാധകമല്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തത വരുത്തിയതിന് പിന്നാലെയാണ് മജിസ്‌ട്രേറ്റ് കോടതി തീരുമാനം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റന്ന് കണ്ടെത്തി കഴിഞ്ഞ 29 ന് കോടതി പ്രേം കുമാറിനെ വിട്ടയച്ചിരുന്നു. ആരോഗ്യസ്ഥിതിയും പരിഗണിച്ചിരുന്നു. തുടർന്നാണ് ക്രൈം ബ്രാഞ്ച് വീണ്ടും അറസ്റ്റിന് കോടതി അനുമതി തേടി അപേക്ഷ നൽകിയത്. . പ്രേംകുമാർ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. 29ന് കോടതി വിട്ടയച്ചതിന് ശേഷം പ്രേംകുമാർ ഒളിവിൽ പോയെന്നാണ് സൂചന. നിക്ഷേപകരുടെ പണം സ്വന്തം പേരിലേക്കും കുടുംബാം​ഗങ്ങളുടെ പേരിലേക്കും മാറ്റിയെന്നാണ് ഇഡി കണ്ടെത്തൽ.സാമ്പത്തിക തട്ടിപ്പ് കേസിൽ ഇഡ‍ി നടത്തിയ അന്വേഷണത്തിനും റെയ്ഡിലും 103 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

' കണ്ടാൽ അറിയാവുന്നവരല്ല അവർ, കൊണ്ടാലറിയാവുന്നവരാണ് , തിരശ്ശീലയ്ക്ക് പിന്നിൽ മുൻ എംഎൽഎ'; അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികരണവുമായി പി. ജയരാജൻ
പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായി; ഇറാനിൽ കുടുങ്ങി മലയാളി യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ