
തിരുവനന്തപുരം: ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവം ഗൗരവമുള്ളതാണെന്നും ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ സഹിതമായിരുന്നു വാർത്താസമ്മേളനം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരം സന്ദർശകരാണ് പിടിയിലായവർ. ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ ലഹരിക്കടത്തിന് നേതൃത്വം നൽകുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ദൃശ്യങ്ങൾ നീക്കാൻ മെറ്റയെ ബന്ധപ്പെട്ടിരിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
കടലിൽ കാണാതായവർക്കുള്ള ധനസഹായത്തിന് ഏഴ് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്ന് സതീശൻ പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി കാലത്ത് നിയമം മറികടന്നാണ് സഹായം വിതരണം ചെയ്തത്. മത്സ്യത്തൊഴിലാളികൾക്ക് സാറ്റ്ലൈറ്റ് ഫോണും റീ ചാർജ്ജ് സൗകര്യവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് പരിശീലനം നേടി പിരിച്ച് വിട്ട 200 -ഓളം പേരെ അടിയന്തരമായീ തിരിച്ചെടുക്കണം. കടലിൽ രക്ഷാപ്രലർത്തനത്തിന് ഉപയോഗിക്കുന്ന തരം ആംബുലൻസ് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുപുഴയില്‍ രാജേഷിന്റെ മരണത്തില്‍ സ്വന്തം റിസ്കിലായിരിക്കണം രക്ഷാ പ്രവർത്തനമെന്ന് ഒരു മന്ത്രി പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
ക്രൂരമായ പരസ്യപ്രതികരണം നടത്തിയ ആളാണ് ടിജെ മോഹൻദാസ്. 10 ദിവസം കഴിഞ്ഞാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാനാവശ്യമായ സഹായം പൊലീസും പ്രോസിക്യൂഷനും ചെയ്തു. പൊലീസിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞാണ് കോടതി ജാമ്യം നൽകിയത്. ഡോക്ടർ റാമിന്റെ കേസിലും ഇതുതന്നെയായിരുന്നു പൊലീസിന്റെ സമീപനമെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതരം രണ്ട് ചരണം മാത്രമെ പാടാവൂ. ഇടത്പക്ഷ ശക്തികൾ ബാക്കി അനുവദിക്കില്ല.
അധികാരം കിട്ടിയ അപ്പോൾ മുതൽ സ്ഥലം മാറ്റമാണ്. തലങ്ങും വിലങ്ങും സ്ഥലം മാറ്റം. കാത്തിരുന്നോ സ്ഥലം മാറ്റി കളയുമെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. ആ അഹന്ത ഇപ്പോ ഉദ്യോഗസ്ഥരിലേക്കും വ്യാപിച്ചു. ആത്മഹത്യകൾ പോലും ഉണ്ടായി. കാസർകോട് കളക്ട്രേറ്റിലെ ആത്മഹത്യ അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam