അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി, കേസെടുത്ത് എക്സൈസ്

Published : Feb 04, 2026, 07:50 PM IST
Excise department

Synopsis

പെരുമ്പാവൂർ വാഴക്കുളം കീൻപുരത്ത് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ വാഴക്കുളം കീൻപുരത്ത് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി ഫർമാൻ ജിയ എന്നയാൾക്കെതിരെ കുന്നത്തുനാട് എക്സൈസ് കേസെടുത്തു. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. വാഴക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ ഈ പ്രദേശത്തെ മലിനീകരണ വിഷയം പരിശോധിക്കുവാൻ എത്തിയപ്പോഴാണ് കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധന നടത്തിയപ്പോഴാണ് വിവിധ ഉയരങ്ങളിലുള്ള അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അട്ടപ്പാടി സ്വാധീനം ചെലുത്തുന്ന മണ്ഡലം, ലീഗിന്റെ ഉറച്ച കോട്ട; ഇടതിന് ബാലികേറാമലയാകുമോ മണ്ണാര്‍ക്കാട് മണ്ഡലം?
ഏറനാട് ലീഗ് കോട്ട കാക്കാന്‍ പി.കെ. ബഷീര്‍; അട്ടിമറിക്കുമോ അഡ്വ. ഷഫീർ കിഴിശ്ശേരി