വളർത്ത് പട്ടി പാമ്പ് കടിയേറ്റ് ചത്തു, തെരച്ചിലിനൊടുവിൽ വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയത് 7 അടി വലിപ്പമുള്ള മൂർഖൻ പാമ്പിനെ

Published : Jan 29, 2026, 05:25 PM IST
Snake bite-Dog death

Synopsis

വളർത്ത് പട്ടി പാമ്പ് കടിയേറ്റ് ചത്തു. കൂറ്റനാട് വട്ടേനാട് സ്കൂളിന് സമീപത്തെ തൊഴുക്കാട്ട് വളപ്പിൽ മുരളീധരന്‍റെ വളർത്തുനായയാണ് ചത്തത്

പാലക്കാട്: വളർത്ത് പട്ടി പാമ്പ് കടിയേറ്റ് ചത്തു. കൂറ്റനാട് വട്ടേനാട് സ്കൂളിന് സമീപത്തെ തൊഴുക്കാട്ട് വളപ്പിൽ മുരളീധരന്‍റെ വളർത്തുനായയാണ് ചത്തത്. തിരച്ചിലിനൊടുവിൽ വീട്ടുവളപ്പിൽ നിന്നും 7 അടി വലിപ്പമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. മുരളീധരന്‍റെ വീട്ടിൽ 12 വർഷമായി വളർത്തുന്ന പട്ടിയെയാണ് പാമ്പ് കിടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്.

പട്ടിയുടെ മൂക്കിലും ചെവിയിലുമായിരുന്നു കടിയേറ്റത്. തുടർന്ന് പൊതു പ്രവർത്തകൻ രവി കുന്നത്ത്, ഫോറസ്റ്റ് റസ്ക്യൂവാച്ചർ സുധീഷ് കൂറ്റനാട് എന്നിവർ സ്ഥലത്തെത്തി. ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ വീട്ടുവളപ്പിൽ നിന്നും മുർഖനെ പിടികൂടി. 7 അടി വലിപ്പവും അതിനൊത്ത തുക്കവും വരുന്ന മുർഖനാണ് പിടിയിലായത്. പാമ്പിനെ പിന്നീട് ആളൊഴിഞ്ഞ വനമേഖലയിൽ എത്തിച്ച് തുറന്നു വിട്ടു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷ നേതാവ്'; വി ഡി സതീശൻ്റെ ബജറ്റ് വിമർശനത്തിന് മറുപടിയുമായി വി ശിവന്‍കുട്ടി
'ബജറ്റിൽ അർഹിച്ച പരിഗണന ലഭിച്ചില്ല', സർക്കാർ ഡോക്ടർമാരെ പൂർണ്ണമായി അവഗണിച്ചെന്ന് കെജിഎംസിടിഎ