യുഎന്‍എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷായ്ക്കെതിരെ ഹൈക്കോടതിയിൽ ഹര്‍ജി; ഇഡി അന്വേഷണം വേണമെന്നാവശ്യം

Published : May 23, 2024, 08:15 PM IST
യുഎന്‍എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷായ്ക്കെതിരെ ഹൈക്കോടതിയിൽ ഹര്‍ജി; ഇഡി അന്വേഷണം വേണമെന്നാവശ്യം

Synopsis

മലപ്പുറം ജില്ലയിൽ 30 കോടി രൂപയുടെ വസ്തുവകകൾ ജാസ്മിൻ ഷാ വാങ്ങിക്കൂട്ടിയതായും ഹര്‍ജിയില്‍ ആരോപിക്കുന്നു

കൊച്ചി: വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണത്തില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹി ജാസ്മിൻ ഷായ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ഇ.ഡി അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി.

കരുവന്നൂർ കേസിലെ എം.കെ കണ്ണനുമായി ജാസ്മിൻ ഷായ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്.  മലപ്പുറം ജില്ലയിൽ 30 കോടി രൂപയുടെ വസ്തുവകകൾ ജാസ്മിൻ ഷാ വാങ്ങിക്കൂട്ടിയതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇക്കാര്യത്തിലടക്കം ഇ.ഡിഅന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.  യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയാധ്യക്ഷനാണ് ജാസ്മിൻ ഷാ.

അബ്ദുൽ റഹീമിൻെറ മോചനം; നടപടികൾ അന്തിമഘട്ടത്തിലേക്ക്, വിദേശകാര്യ മന്ത്രാലയത്തിന് ദയാ ധനം കൈമാറി

 

PREV
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം