
കൊച്ചി: കേരളാ വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്ജാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ 2025 ലെ വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് അടിയന്തരമായി നടപ്പിലാക്കണമെന്നും ഷോൺ ജോർജ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലെ വഖഫ് നിയമപ്രകാരം മുസ്ലീം സമുദായത്തിൽ നിന്നുള്ളവർക്ക് മാത്രമാണ് ബോർഡിൽ അംഗത്വമുള്ളതെന്നും, എന്നാൽ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ഭേദഗതി നിയമം നടപ്പിലാക്കേണ്ടതുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam