ജ.ദേവൻ രാമചന്ദ്രനെതിരായ അപകീർത്തി പരാമർശം; 'വി പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി വേണം', ഹൈക്കോടതിയിൽ അപേക്ഷ

Published : Jul 19, 2023, 04:47 PM ISTUpdated : Jul 19, 2023, 04:51 PM IST
ജ.ദേവൻ രാമചന്ദ്രനെതിരായ അപകീർത്തി പരാമർശം; 'വി പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി വേണം', ഹൈക്കോടതിയിൽ അപേക്ഷ

Synopsis

കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയത്. കോടതിയലക്ഷ്യ നടപടിയ്ക്കനുമതി തേടി എജിക്കും അപേക്ഷ നൽകിയിട്ടുണ്ട്.

കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തില്‍ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയത്. കോടതിയലക്ഷ്യ നടപടിയ്ക്കനുമതി തേടി എജിക്കും അപേക്ഷ നൽകിയിട്ടുണ്ട്. ജഡ്ജിക്കെതിരായ പരാമർശം കോടതിയലക്ഷ്യപരമെന്നും നടപടി വേണമെന്നുമാണ് ആവശ്യം. 

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന് വിധേയപ്പെടുന്നുവെന്നായിരുന്നു സാനുവിന്റെ പരാമർശം. സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിമാരേപ്പോലെ ദേവന്‍ രാമചന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്നും അതുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് അദ്ദേഹത്തിന്റെ ഇടത് വിരുദ്ധ ഉത്തരവുകൾ തിരുത്തുന്നതെന്നുമായിരുന്നു സാനു പറഞ്ഞത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണോ ഇതെന്നത് വിരമിച്ച് കഴിഞ്ഞ് മാത്രമേ പറയാന്‍ കഴിയൂ എന്നും സാനു പറഞ്ഞിരുന്നു.

ഉമ്മൻ ചാണ്ടി അന്തരിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം