'ആർഷോക്ക് ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറ്, രണ്ടിൽ സംപൂജ്യം'; മഹാരാജാസിലെ പരീക്ഷ നടത്തിപ്പ് അന്വഷിക്കാൻ പരാതി

Published : Jun 15, 2023, 05:03 PM IST
'ആർഷോക്ക് ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറ്, രണ്ടിൽ സംപൂജ്യം'; മഹാരാജാസിലെ പരീക്ഷ നടത്തിപ്പ് അന്വഷിക്കാൻ പരാതി

Synopsis

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടേ മാർക്ക് ലിസ്റ്റ് അടക്കം , കഴിഞ്ഞ അഞ്ച് വർഷത്തെ മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി.

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടേ മാർക്ക് ലിസ്റ്റ് അടക്കം , കഴിഞ്ഞ അഞ്ച് വർഷത്തെ മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റിയാണ് പരാതി നൽകിയത്.ആർഷോയുടെ ഒന്നാം സെമസ്റ്ററിലേയും രണ്ടാം സെമസ്റ്ററിലേയും മാർക്കുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന ആക്ഷേപമാണ് പരാതിയിലുള്ളത്.

എസ്എഫ്ഐ നേതാവ് പി.എം ആർഷോ ബിരുദ പരീക്ഷയിൽ ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറുമാർക്കും നേടിയെങ്കിൽ അത് രണ്ടാം സെമസ്റ്ററിലായപ്പോൾ 'സംപൂജ്യ'മായെന്ന് കമ്മിറ്റി ആരോപിക്കുന്നു. സ്വയംഭരണ സ്ഥാപനമായ  എറണാകുളം മഹാരാജാസ് കോളേജിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി എന്ന വിഷയത്തിലാണ് ആർഷോ പഠനം തുടരുന്നത്.  

ഒന്നാം സെമസ്റ്ററിൽ ഒരു വിഷയത്തിന് നൂറിൽ നൂറുമാർക്കും മറ്റ് വിഷയങ്ങൾക്ക്  എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാർക്ക്‌ കിട്ടിയ ഒരു വിഷയത്തിന് ഔട്ട്സ്റ്റാൻഡിങ് ഗ്രേഡ്  എന്ന് സൂചിപ്പിക്കുന്ന 'എസ്' ആർഷോയുടെ മാർക്ക്‌ ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സെമസ്റ്ററിന്റെ ഇന്റെണൽ പരീക്ഷകൾക്ക് മുഴുവൻ മാർക്കായ 20  വരെ ലഭിച്ച നേതാവിനാണ് എഴുത്ത് പരീക്ഷയിൽ  പൂജ്യം മാർക്കായത്. മാർക്ക്‌ ലിസ്റ്റിൽ ഒരു വിഷയത്തിന് ഹാജരായില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മറ്റി ആരോപിക്കുന്നു.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപണങ്ങൾ ഇങ്ങനെ...

എസ്എഫ്ഐ നേതാവ് പി.എം ആർഷോ ബിരുദ പരീക്ഷയിൽ ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറുമാർക്കും നേടിയെങ്കിൽ അത് രണ്ടാം സെമസ്റ്ററിലായപ്പോൾ 'സംപൂജ്യ'മായി സ്വയംഭരണ സ്ഥാപനമായ  എറണാകുളം മഹാരാജാസ് കോളേജിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി എന്ന വിഷയത്തിലാണ് ആർഷോ പഠനം തുടരുന്നത്.   ഒന്നാം സെമസ്റ്ററിൽ ഒരു വിഷയത്തിന് നൂറിൽ നൂറുമാർക്കും  മറ്റ് വിഷയങ്ങൾക്ക്  എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാർക്ക്‌ കിട്ടിയ ഒരു വിഷയത്തിന് ഔട്ട്സ്റ്റാൻഡിങ് ഗ്രേഡ്  എന്ന് സൂചിപ്പിക്കുന്ന 'എസ്' ആർഷോയുടെ മാർക്ക്‌ ലിസ്റ്റിൽ രേഖപെടുത്തിയിട്ടുണ്ട്.

രണ്ടാം സെമസ്റ്ററിന്റെ ഇന്റെണൽ പരീക്ഷകൾക്ക് മുഴുവൻ മാർക്കായ 20  വരെ ലഭിച്ച നേതാവിനാണ് എഴുത്ത് പരീക്ഷയിൽ   പൂജ്യം മാർക്കായത്. മാർക്ക്‌ ലിസ്റ്റിൽ ഒരു വിഷയത്തിന് ഹാജരായില്ല എന്ന് രേഖപെടുത്തിയിട്ടുണ്ട്.  ഒരു വധശ്രമ കേസിനെ  തുടർന്ന് തടവിലായ തനിക്ക് സെമസ്റ്റർ പരീക്ഷ  എഴുതണമെന്ന ആർഷോയുടെ അപേക്ഷ പരിഗണിച്ച ഹൈക്കോടതി കർശന വ്യവസ്ഥകൾക്ക് വിധേയമായി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് പരോൾ അനുവദിക്കുകയായിരുന്നു.

എൻഐസിയുടെ സോഫ്റ്റ്‌വെയറിന്റെ തകരാർ കാരണം, എഴുതാത്ത മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് പൂജ്യം മാർക്ക് രേഖപ്പെടുത്തി, തന്നെ പാസ്സാക്കിയതായി ആർഷോ  പൊലീസിൽ പരാതി പെട്ടിരിക്കുമ്പോഴാണ് രണ്ടാം സെമസ്റ്ററിൽ എല്ലാ വിഷയങ്ങൾക്കും പൂജ്യം മാർക്ക് വാങ്ങിയ നേതാവ് ആദ്യ സെമസ്റ്റർ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിലെ ദുരൂഹത പരിശോധിക്കണമെന്ന പരാതി  ഉയർന്നിരിക്കുന്നത്.

പഠിപ്പിക്കുന്ന അധ്യാപകർ തന്നെയാണ് വിദ്യാർഥിയുടെ ഹാജർ, ക്ലാസ്സ്‌ മുറിയിലെ പ്രകടനം എന്നിവ വിലയിരുത്തി ഇന്റെണൽ മാർക്കുകൾ നിശ്ചയിക്കുന്നത്. ഓരോ വിഷയത്തിലും എഴുത്തു പരീക്ഷയുടെ 80 മാർക്കിനൊപ്പം അധ്യാപകർ നൽകുന്ന ഇൻന്റെണൽ മാർക്ക്‌ കൂടി ചേർത്താണ് ഓരോ വിഷയത്തിന്റെയും മൊത്തം മാർക്ക്‌ നിശ്ചയിക്കുന്നത്.   ഓട്ടോണമസ് പദവിയുള്ള  മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പും മാർക്ക്ലിസ്റ്റ് തയ്യാറാക്കലും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ അഞ്ച് വർഷത്തെ എല്ലാ പരീക്ഷാഫലങ്ങളും  പരിശോധിക്കാൻ എംജി സർവകലാശാല വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതിയിൽ ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'